ആ പഴയ വില്ലീസ് കാലം തിരിച്ചുവരുന്നു

Posted by:

ജീപ്പില്‍ നിന്നുള്ള പുതിയ കോംപാക്ട് എസ്‌യുവിയെ പലയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഈ വാഹനം അടുത്ത ജനീവയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ജീപ്പ് ചെറു എസ്‌യുവിയുടെ പേരിനെക്കുറിച്ചാണ്. ജീപ്സ്റ്റര്‍ എന്നാണ് പേര്.

ജീപ്സ്റ്റര്‍ ക്രോസ്സോവറിന്റെ ഇന്ത്യ ലോഞ്ചിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വോള്യം വിപണിയില്‍ മാത്രമല്ല, ആഡംബരവിപണിയിലും ചെറു വാഹനങ്ങള്‍ക്ക് പ്രിയം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിന് ജീപ്പ് മുതിരാനിടയുണ്ട്.

ജീപ്സ്റ്റര്‍

ജീപ്സ്റ്റര്‍ എന്ന പേര് ജീപ്പിനെ സംബന്ധിച്ചിടത്തോളം പുതിയതല്ല. പഴയ വില്ലീസ് ജീപ്പുകളുടെ ഓപ്പണ്‍ ടോപ്പ് പതിപ്പുകള്‍ക്ക് ജീപ്സ്റ്റര്‍ എന്നായിരുന്നു പേര്. 1948 മുതല്‍ 1999 വരെ വിവിധ മോഡലുകള്‍ക്ക് ഈ പേര് ഉപയോഗിച്ചിരുന്നു ജീപ്പ്.

ലോകയുദ്ധപാരമ്പര്യം

രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത വില്ലീസ് ജീപ്പുകളുടെ പൈതൃകം കൂടി അവകാശപ്പെടും ജീപ്സ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അടിപ്പട

ഫിയറ്റ് 500എക്‌സ് ക്രോസ്സോവറിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ജീപ്സ്റ്റര്‍ നില്‍ക്കുന്നത്. ഫ്രണ്ട്, റിയര്‍ വീല്‍ ഡ്രൈവുകളില്‍ ജീപ്സ്റ്റര്‍ വിപണിയിലെത്തും.

ജീപ്റ്ററില്‍ ഏത് എന്‍ജിനാണുപയോഗിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. ഫിയറ്റ് 500, ഫിയറ്റ് 500എല്‍ എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന എന്‍ജിനുകള്‍ ജീപ്സ്റ്ററില്‍ എത്താനിടയുണ്ട്.

1.4 ലിറ്റര്‍ മള്‍ടിഎയര്‍, 1.6 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുകളായിരിക്കും ജീപ്സ്റ്ററില്‍ ഇടംപിടിക്കുക.

See next photo feature article

ജനീവ

2014 മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ ജീപ്പ് ജീപ്സ്റ്റര്‍ എസ്‌യുവി അവതരിപ്പിക്കപ്പെടും. 2014 അവസാനമാകുമ്പോഴേക്ക് ഈ വാഹനം വിപണി പിടിക്കാനിടയുണ്ട്.

English summary
Jeep's upcoming compact SUV that's been due for some time now will be named Jeepster, according to a dealer who has seen the production version of the vehicle.
Please Wait while comments are loading...