ഗല്ലാര്‍ഡോയുടെ ഐതിഹാസികയാത്ര അവസാനിച്ചു

ലംബോര്‍ഗിനി ഗല്ലാര്‍ഡോ എന്ന യുഗത്തിന് അവസാനമായി. ഒരു ദശകം നീണ്ടുനിന്ന ഐതിഹാസികമായ യാത്രയ്ക്കാണ് സാന്റ അഗതാ ബോലഗ്നീസിലെ ഫാക്ടറിയില്‍ വെച്ച് അവസാനമായത്.

ആത്മരതി അത്ര മോശം രതിയാണോ?

അവസാനത്തെ ഗല്ലാര്‍ഡോയുടെ പുറത്തിറങ്ങലിന് സാക്ഷിയായി ലംബോര്‍ഗിനി ഫാക്ടറിയില്‍ ജോലിക്കാരും കമ്പനി സിഇഒയും അടങ്ങുന്ന ഒരു വന്‍ സംഘം തന്നെയുണ്ടായിരുന്നു.

2003ലാണ് ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ ഐതിഹാസിക യാത്ര തുടങ്ങുന്നത്. കമ്പനിയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗല്ലാര്‍ഡോ പുറത്തിറങ്ങുന്നത്. ലംബോര്‍ഗിനിയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നായി ഗല്ലാര്‍ഡോ മാറുവാന്‍ അധികം സമയമെടുത്തില്ല. വര്‍ഷത്തില്‍ 250 യൂണിറ്റ് എന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിലെ വില്‍പന. ഇത് അധികം താമസിക്കാതെ 2000 യൂണിറ്റാക്കി ഉയര്‍ത്തേണ്ടി വന്നു കമ്പനിക്ക്.

ഇന്ത്യൻ ഗല്ലാർഡോ ഇവിടെ

1963 മുതല്‍ ലംബോര്‍ഗിനി വിറ്റഴിച്ച പ്രത്യേക നിര്‍മിതികളില്‍ 14,022 എണ്ണം ഗല്ലാര്‍ഡോ മോഡലുകളായിരുന്നു എന്നത് ഈ വാഹനത്തിന്റെ ജനപ്രീതിക്ക് ഉദാഹരണമായി എടുത്തുകാട്ടാം.

ചിത്രത്തില്‍ കാണുന്നത് അവസാനത്തെ ലംബോര്‍ഗിനി ഗല്ലാര്‍ഡോയാണ്. 5.2 ലിറ്റര്‍ ശേഷിയുള്ള വി10 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഒരു കാര്‍ കളക്ടറാണ് വാഹനം വാങ്ങിയത്.

ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി കാബ്രേര അടുത്ത വര്‍ഷം, അതായത് ലംബോര്‍ഗിനിയുടെ അമ്പത്തിയൊന്നാം വാര്‍ഷികത്തില്‍ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
The era of Lamborghini Gallardo has come to an end. A decade after the reign of the most successful Italian fighting bull began the Santa Agata Bolognese based supercar maker has stopped production of the Gallardo.
Story first published: Tuesday, November 26, 2013, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X