റോഡ്‌സ്റ്റര്‍: വെനിനോയുടെ അടപ്പൂരിയത്

മക്‌ലാറന്‍ പി1, ഫെരാരി ലാഫെരാരി എന്നീ കൊടും ഭീകരന്മാര്‍ക്കൊപ്പം കഴിഞ്ഞ ജനീവയിലാണ് ലംബോര്‍ഗിനി വെനിനോ അവതരിച്ചത്. ലാഫെരാരി 499 എണ്ണവും മക്‌ലാറന്‍ പി1 375 എണ്ണവും ഉല്‍പാദിപ്പിച്ചപ്പോള്‍ ലംബോര്‍ഗിനി വെനിനോയുടെ വെറും 3 പതിപ്പുകള്‍ മാത്രമാണ് പുറത്തിറങ്ങിയത്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന് ഒരു ടോപ് ലെസ്സ് പതിപ്പ് പുറത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത.

'അന്തംവിട്ട ഡ്രൈവിംഗ് അനുഭൂതി പകരുന്ന'തെന്ന വിശേഷണത്തോടെയാണ് പുതിയ ലംബോര്‍ഗിനി വെനിനോ റോഡ്‌സ്റ്റര്‍ അവതരിച്ചിരിക്കുന്നത്.

Lamborghini Veneno Roadster

6.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വെനിനോ റോഡ്‌സ്റ്ററിനുള്ളത്. ഈ എന്‍ജിന്‍ 740 കുതിരകളുടെ കരുത്ത് പകരുന്നു. കാര്‍ബണ്‍ ഫൈബറിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

Lamborghini Veneno Roadster

7 സ്പീഡ് സ്വീക്വന്‍ഷ്യല്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴി എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നു. ഫോര്‍ വീല്‍ ഡ്രൈവ് (പെര്‍മനന്റ്) ആണ് റോഡ്‌സ്റ്റര്‍.

Lamborghini Veneno Roadster

1,490 കിലോഗ്രാം ഭാരമുണ്ട് ഈ വാഹനത്തിന്.

Lamborghini Veneno Roadster

100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡ് സമയമാണ് വെനിനോ എടുക്കുക.

Lamborghini Veneno Roadster

പരമാവധി വേഗത മണിക്കൂറില്‍ 354 കിലോമീറ്ററാണ്.

Lamborghini Veneno Roadster

ലംബോര്‍ഗിനി വെനിനോ വെറും 3 യൂണിറ്റ് മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂവെന്ന് പറഞ്ഞല്ലോ. റോഡ്‌സ്റ്റര്‍ 9 യൂണിറ്റ് മാത്രമാണ് പുറത്തിറക്കുക.

Lamborghini Veneno Roadster

ഇന്ത്യന്‍ നിലവാരത്തില്‍ വാഹനത്തിന് 32.66 കോടി രൂപ വിലവരും.

Most Read Articles

Malayalam
English summary
The Veneno Roadster is just as crazy looking as the Veneno Coupe, but the excitement will go up a notch when someone drives when they feel the elements.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X