ലുലു മാളില്‍ 3000 വാഹനങ്ങള്‍ക്ക് പാര്‍ക്കിഗ് സൗകര്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ലുലു ഷോപ്പിംഗ് മാളില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കിംഗ് സൗകര്യം അതിബൃഹത്താണ്. 3000 വാഹനങ്ങള്‍ക്ക് സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള ഇടമാണ് ലുലു ഒരുക്കിയിട്ടുള്ളത്.

ഏതാണ്ട് 1600 കോടിയോളം നിക്ഷേപം നടത്തിയാണ് എംഎ യൂസഫലി ലുലു ഷോപ്പിംഗ് മാള്‍ കേരളത്തിലെത്തിച്ചിരിക്കുന്നത്. കേരളത്തിന്‍റെ വികസനകാര്യത്തില്‍ വളരെയധികം ആശങ്കകള്‍ പുലര്‍ത്തുകയും വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ പങ്കാളിയാവുകയും ചെയ്യാറുള്ള യൂസഫലിയുടെ പുതിയ സംരംഭത്തെ കേരളം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Lulu Mall

കൊച്ചി ഇടപ്പള്ളിയല്‍ 17 ഏക്കറിലധികം ഭൂമിയിലാണ് ലുലു ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. 2.5 ദശലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലസൗകര്യമാണ് മാളിനകത്തുള്ളത്.

രാജ്യത്ത് ഒരു ഷോപ്പിംഗ് മാളിനായി ഇത്രയധികം നിക്ഷേപം നടക്കുന്നത് ഇതാദ്യമാണ്. നിക്ഷേപസൗഹൃദമില്ലാത്ത നാട് എന്ന പ്രചാരണം കൊടുമ്പിരികൊണ്ട് നടക്കുമ്പോളാണ് ഒരു വ്യവസായി വന്‍നിക്ഷേപം മുടക്കി ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടം ഒരുക്കുക എന്നതില്‍നിന്നു തന്നെ പ്രതീക്ഷിക്കപ്പെടുന്ന ബിസിനസ് ഊഹിക്കാവുന്നതാണ്. പാര്‍ക്ക് ചെയ്യാനുള്ള ഇടം കൊച്ചിയിലുണ്ടെങ്കില്‍ വാഹനങ്ങള്‍ കാസര്‍കോട്ടുനിന്നും വേണമെങ്കില്‍ വന്നോളും.

Most Read Articles

Malayalam
English summary
The Lulu Shopping Mall at Kochi has a parking area where it allows more than 3000 cars.
Story first published: Tuesday, March 12, 2013, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X