ഡീസല്‍ വിലനിയന്ത്രണം: ഓട്ടോവിപണി ആശങ്കയില്‍

അടുത്ത ആറുമാസത്തിനുള്ളില്‍ ഡീസല്‍ വിലനിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മോയ്‌ലി. ന്യൂദില്ലിയില്‍ വെച്ച് നടന്ന കെപിഎംജി എനര്‍ജി കോണ്‍ക്ലേവില്‍ വെച്ചാണ് മോയ്‌ലിയുടെ പ്രഖ്യാപനം.

ഡീസല്‍വില ലിറ്ററിന് 50 പൈസ വീതം പ്രതിമാസം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം തീരുമാനമെടുത്തിരുന്നു. ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളുടെ നഷ്ടം ഗണ്യമായി കുറച്ചുവെങ്കിലും ഇടക്കാലത്ത് സംഭവിച്ച രൂപയുടെ വിലയിടിവ് കാര്യങ്ങളെ കൂടുതല്‍ അവതാളത്തിലാക്കുകയായിരുന്നു.

M Veerappa Moily Gives Deregulation Deadline

സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയിലാണ് ഇത്രയും കാലം ഡീസല്‍ ഇന്ധനം വിറ്റഴിച്ചിരുന്നത്. ഇത് മിക്കപ്പോഴും യഥാര്‍ത്ഥ ചെലവിനെക്കാള്‍ താഴ്ന്ന നിരക്കിലാണ് വന്നിരുന്നത്. പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കുന്ന നയം നിലവില്‍ വന്നിട്ടും രൂപയുടെ വിലയിടിവ് മൂലം ലിറ്ററിന് 9.28 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍പന നടക്കുന്നത്.

ഓട്ടോമൊബൈല്‍ വിപണിയില്‍ വലിയ തോതിലുള്ള ആശങ്കകളാണ് ഡീസല്‍ വിലനിയന്ത്രണം എടുത്തുമാറ്റാനുള്ള നീക്കം കൊണ്ടുവരുന്നത്. ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ ഇടക്കാലത്ത് കാര്‍ നിര്‍മാതാക്കളെല്ലാം ഡീസല്‍ കാറുകള്‍ വിപണിയിലെത്തിക്കുന്നതിനുള്ള നയപരിപാടികള്‍ രൂപകരിച്ച് ഏറെ മുന്നോട്ട് നീങ്ങിയിരുന്നു. ഡീസലിന് വില വര്‍ധിക്കുന്നതോടെ വിപണിയിലുണ്ടാകാനിടയുള്ള പ്രതികൂല മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നത് പഠിക്കുകയാണ് കമ്പനികളിപ്പോള്‍.

അതെസമയം, മാരുതി അടക്കമുള്ള ചുരുക്കം ചില കാര്‍ നിര്‍മാതാക്കള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ അനുകൂലിക്കുന്നുമുണ്ട്. പെട്രോള്‍ കാറുകളില്‍ അടിസ്ഥാനമുറപ്പിച്ചിട്ടുള്ള കമ്പനിയാണ് മാരുതി സുസൂക്കി.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
M Veerappa Moily has declared the deregulation deadline for diesel prices.
Story first published: Monday, November 25, 2013, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X