മഹീന്ദ്ര ഇ2ഒ കരണ്ട് വണ്ടിക്ക് ബുക്കിംഗ് കുറവെന്ന് ഗോയങ്ക

വന്‍ ഓഫറുകള്‍ നല്‍കി, ആഘോഷത്തോടെ മഹീന്ദ്ര ഇ2ഒ ലോഞ്ച് ചെയ്യപ്പെട്ടെങ്കിലും ആളുകളുടെ പ്രതികരണത്തിന്‍റെ കാര്യത്തില്‍ വാഹനം ഇപ്പോഴും വളരെ പുറകിലാണ്. ഇലക്ട്രിക് കാറുകള്‍ ഇപ്പോഴും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നില്ല എന്ന കയ്പുള്ള സത്യം മഹീന്ദ്ര പക്ഷെ ആരോടും മിണ്ടാതെ കുടുച്ചിറക്കാനൊന്നും ശ്രമിക്കുന്നില്ല. മഹീന്ദ്ര ഓട്ടോമോട്ടീവ് പ്രസിഡണ്ട് പവന്‍ ഗോയങ്ക തന്നെ സംഗതി തുറന്നു പറഞ്ഞു.

മഹീന്ദ്ര ഇ2ഒ-യുടെ ബുക്കിംഗ് നില വളരെ പരിതാപകരമാണെന്ന് ഗോയങ്ക വെളിപ്പെടുത്തിയത് കോണ്‍ഫെഡറേഷന്‍സ് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്.

Mahindra Reva

വാഹനത്തിന് ബുക്കിംഗ് കുറഞ്ഞതിന്‍റെ കാരണം വളരെ വ്യക്തമാണ്. ഇ2ഒ-യുടെ ബേസ് വേരിയന്‍റിന്‍റെ വിലയില്‍ നല്ലൊരു പ്രീമിയം ഹാച്ച്ബാക്കോ എന്‍ട്രി ലെവല്‍ സെഡാനോ സ്വന്തമാക്കാം. ചില കോംപാക്ട് എസ്‍യുവികളുടെ ബേസ് വേരിയന്‍റ് ഇതേ വിലയില്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇലക്ട്രിക് കാര്‍ തെരഞ്ഞുപിടിച്ച് പോകുന്നവര്‍ ആരായിരിക്കും?

കടുത്ത പരിസ്ഥിതി വാദികളായ പണക്കാര്‍ മാത്രമേ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനം വാങ്ങാനുള്ള താല്‍പര്യം കാണിക്കാന്‍ സാധ്യതയുള്ളൂ. 6.49 ലക്ഷം (ദില്ലി എക്സ്ഷോറൂം) രൂപയാണ് വാഹനത്തിന്‍റെ വില. എസ്‍ബിഐ നല്‍കുന്ന മികച്ച ഇഎംഐ ഓഫറുകളും മറ്റും വാഹനത്തിനുണ്ട്.

കുറഞ്ഞ മെയിന്‍റനന്‍സ് ചെലവും ഇന്ധനച്ചെലവ് കുറവുമെല്ലാം ചേര്‍ന്ന് ഉപഭോക്താവിന് അഞ്ച് വര്‍ഷക്കാലയളവില്‍ 3 ലക്ഷം രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വാഹനത്തിന്‍റെ ലിതിയം അയണ്‍ ബാറ്ററിന് മാറ്റുവാന്‍ 2 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു ചെറുകാറിനുമേല്‍, അതെത്ര വലിയ പരിസ്ഥിതി സൗഹാര്‍ദ്ദം പുലര്‍ത്തുന്നതായാലും, ഇത്രയധികം പണം ചെലവിടാന്‍ ആരാണ് തയ്യാറാവുക?

Most Read Articles

Malayalam
English summary
Mahindra's brand new electric car e20 disappointed Dr Goenka with a low initial bookings.
Story first published: Thursday, April 4, 2013, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X