മഹീന്ദ്ര വെരിറ്റോ ഇലക്ട്രിക് പതിപ്പ് 2014ല്‍

Mahindra Verito
മഹീന്ദ്ര വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം വിപണിയിലെത്തും. മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ തന്നെ വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പ് നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇത് എന്ന് സംഭവിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയായിരുന്നു.

തനത് ഇലക്ട്രിക് വാഹന സാങ്കേതികത കൈവശമുള്ള ഏക ഇന്ത്യന്‍ കാര്‍ കമ്പനിയാണ് മഹീന്ദ്ര. രേവ എന്ന ബങ്കളുരു ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുത്തതിന് ശേഷമാണ് മഹീന്ദ്രയ്ക്ക് ഇലക്ട്രിക് സാങ്കേതികതയിലേക്കുള്ള പ്രവേശം ലഭിക്കുന്നത്. രേവ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി പ്രകടനം, പല കാരണങ്ങള്‍ കൊണ്ട് മികച്ചതായിരുന്നില്ല. എന്നാല്‍, ഈ സാങ്കേതികതയുടെ തന്ത്രപരമായ ഉപയോഗം വലിയ സാധ്യതകള്‍ തുറന്നിടുമെന്ന് മഹീന്ദ്ര കൃത്യമായി കണക്കുകൂട്ടുന്നു.

ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച ഭാവിയുണ്ടെന്നാണ് മഹീന്ദ്ര വിശ്വസിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മെച്ചമല്ലെങ്കിലും ഏറെക്കാലം ഈ സ്ഥിതി തുടരാന്‍ രാജ്യത്തിനാവില്ല. ഇന്ധനവില അന്തംവിട്ടുയരുന്ന പ്രവണത കൂടുകയേയുള്ളൂ എന്നതിനാല്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് ലോകം മുഴുവന്‍ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു പയനിയര്‍ ആയി മാറുക എന്നതാണ് മഹീന്ദ്രയുടെ ലക്ഷ്യം.

72 വോള്‍ട് ലിതിയം അയേണ്‍ ബാറ്ററിയാണ് വെരിറ്റോ ഇലക്ട്രിക് പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. പരമാവധി പിടിക്കാവുന്ന വേഗത 86 കിലോമീറ്ററാണ്.

Most Read Articles

Malayalam
English summary
An official citation has come out as saying the electric version of Mahindra Verito would be launched by 2014.
Story first published: Friday, June 7, 2013, 17:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X