മഹീന്ദ്ര വില വര്‍ധിപ്പിച്ചു

മഹീന്ദ്രയും വിലവര്‍ധന പ്രഖ്യാപിച്ചു. മറ്റെല്ലാ കാര്‍ നിര്‍മാതാക്കളെയും പോലെ 2014 ജനുവരിയിലാണ് മഹീന്ദ്രയുടെ കാറുകള്‍ക്ക് വിലകൂടുക.

ഓഡി, ബിഎംഡബ്ല്യു, ഹോണ്ട, ഹ്യൂണ്ടായ് തുടങ്ങിയ കാര്‍നിര്‍മാതാക്കളെല്ലാം വിലവര്‍ധന ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Mahindra Price Hike To Be Implemented

അസംസ്‌കൃത വസ്തുക്കള്‍ക്ക് വികൂടിയതാണ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നതിന് കാരണമായി കമ്പനികള്‍ പറയുന്നത്. അസസ്‌കൃവസ്തുക്കള്‍ക്ക് വില കൂടിയതിന് കാരണം രൂപയുടെ വില ഇടിഞ്ഞതാണ്. ഇക്കാരണത്താല്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

മഹീന്ദ്ര വാഹനങ്ങള്‍ക്കെല്ലാം 2 ശതമാനത്തിന്റെ ചുറ്റുവട്ടത്തില്‍ വിലവര്‍ധനയുണ്ടാകും.

വില വര്‍ധിപ്പിക്കാതിരിക്കാന്‍ തങ്ങല്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. എന്നാല്‍ വിപണിയിലെ അത്യന്തം കലുഷിതമായ സാഹചര്യങ്ങള്‍ തങ്ങളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Yes, that's another price hike announcement from another manufacturer and this time it's Mahindra, the only other Indian company that had not yet done so.
Story first published: Friday, December 13, 2013, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X