റക്സ്റ്റണ്‍, എക്സ്‍യുവി, ക്വണ്‍ടോ അതറുന്നു!!

മഹീന്ദ്രയുടെ പുതിയ വാഹനങ്ങള്‍ വിപണിയില്‍ അതറുകയാണ്. എക്സ്‍യുവി 500, ക്വണ്‍ടോ, സാങ്‍യോങ് റക്സ്റ്റണ്‍ എന്നീ വാഹനങ്ങളാണ് മഹീന്ദ്ര പുതുതായി വിപണിയിലെത്തിച്ചത്. എക്സ്‍യുവി 500 വിപണിയിലെത്തിയതിനു ശേഷം വന്‍ തോതിലുള്ള ഡിമാന്‍ഡാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇക്കാരണത്താല്‍ നിരവധി തവണ ബുക്കിംഗ് നിറുത്തി വെക്കേണ്ടതായും വന്നിട്ടുണ്ട്.

കുറച്ചാഴ്ചകള്‍ക്കു മുന്‍പ് വിപണിയിലെത്തിയ മഹീന്ദ്ര ക്വണ്‍ടോ കോംപാക്ട് എസ്‍യുവി മികച്ച രീതിയിലാണ് മുന്നേറുന്നത്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള സാങ്‍യോങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന റക്സ്റ്റണ്‍ എസ്‍യുവിയുടെ പ്രകടനവും കിടു ആണ്.

Ssangyong Rexton

ഡിമാന്‍ഡ് ഉയര്‍ന്ന സാഹചര്യം നേരിടാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയിരക്കുകയാണ്. വലിയ തോതില്‍ കാത്തിരിപ്പ് സമയം നീളുന്നത് ഒഴിവാക്കുക എന്നത് മഹീന്ദ്ര എപ്പോഴും പുലര്‍ത്തിവരുന്ന നയമാണ്. ഇക്കാരണത്താലാണ് ബുക്കിംഗ് നിറുത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുന്നത്.

മഹീന്ദ്ര ക്വണ്‍ടോയുടെ ഉല്‍പാദനം 3,500 യൂണിറ്റ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണ് മഹീന്ദ്ര. എക്സ്‍യുവി 500-യുടെ ഉല്‍പാദനവും ഇത്തരത്തില്‍ വര്‍ധിപ്പിക്കും. 4500 യൂണിറ്റ് വര്‍ധനയ്ക്കാണ് ലക്ഷ്യം വെക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദക്ഷിണ കൊറിയയില്‍ നിന്ന് റക്സ്റ്റണിന്‍റെ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്തുവരികയാണിപ്പോള്‍. ഇത് വര്‍ധിപ്പിക്കാനുള്ള പരിപാടിയും മഹീന്ദ്രയ്ക്കുണ്ട്. മാസത്തില്‍ 500 യൂണിറ്റുകണ്ടാണ് വര്‍ധിപ്പിക്കുക.

Most Read Articles

Malayalam
English summary
Mahindra is increasing the production capacity of its three models: Ssangyong Rexton, XUV500, Quanto.
Story first published: Tuesday, January 15, 2013, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X