മഹീന്ദ്ര വെരിറ്റോ വൈബ് ലോഞ്ച് അടുത്ത മാസം

മഹീന്ദ്ര ഹാച്ച്ബാക്ക് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ഇടങ്ങളില്‍ വാഹനത്തിന്‍റെ ടെസ്റ്റ് നടക്കുന്നതിന്‍റെ ചാരപ്പടങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നതും വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല. സംഗതി ഇപ്പോള്‍ മഹീന്ദ്ര ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. മഹീന്ദ്ര വെരിറ്റോയുടെ ഹാച്ച്ബാക്ക് മോഡല്‍, മഹീന്ദ്ര വെരിറ്റോ വൈബ് എന്ന പേരില്‍ വിപണിയിലെത്തുമെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.

മെയ്മാസത്തില്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് പത്രക്കുറിപ്പിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കൃത്യമായ ലോഞ്ച് തിയ്യതി മഹീന്ദ്ര നല്‍കിയിട്ടില്ല.

Mahindra Verito Vibe

1.5 ലിറ്ററിന്‍റെ ഡിസിഐ ഡീസല്‍ എന്‍ജിനിലും ഈ വാഹനം വരുമെന്ന് അറിയുന്നു. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാഹനം എന്നാണ് നിര്‍മാതാക്കള്‍ ഈ കാറിനെ വിശേഷിപ്പിക്കുന്നത്.

സെഗ്മെന്‍റില്‍ ഏറ്റവും മികച്ച ഇന്‍റീരിയര്‍ സ്പേസും സുഖസൗകര്യങ്ങളും നല്‍കുന്നതായിരിക്കും വൈബ് ഹാച്ച്ബാക്കെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. മികച്ച ബില്‍ഡ് ക്വാളിറ്റിയും വാഹനത്തിനുണ്ടായിരിക്കും. നിലവില്‍ ഈ സെഗ്മെന്‍റില്‍ ഇല്ലാത്ത പല ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തായിരിക്കും വാഹനം എത്തുക.

ഉപഭോക്താക്കളെ മുന്നില്‍ക്കണ്ടു കൊണ്ടുള്ളതാണ് മഹീന്ദ്രയുടെ ഓരോ നീക്കവുമെന്ന് പത്രക്കുറിപ്പ് പറയുന്നു. വൈബ് വിപണിയുടെ ഒരാവശ്യമാണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ വാഹനം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് മഹീന്ദ്ര പ്രത്യാശ പ്രകടിപ്പിച്ചു.

Most Read Articles

Malayalam
English summary
Mahindra has officially announced the new sub 4 meter hatchback will be called Verito Vibe.
Story first published: Saturday, April 13, 2013, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X