സൈലോ എച്ച് സീരീസ് ലോഞ്ച് ചെയ്തു

മഹീന്ദ്ര സൈലോയുടെ എംഹോക് എന്‍ജിന്‍ പതിപ്പ് പുറത്തിറങ്ങി. എച്ച്4, എച്ച്8, എച്ച്9 വേരിയന്‍റുകളില്‍ വരുന്ന ഈ പുതിയ പതിപ്പിന്‍റെ തുടക്കവില 8.23 ലക്ഷമാണ്.

118 കുതിരകളുടെ കരുത്തും 280 എന്‍എം ടോര്‍ക്കുമാണ് എംഹോക് എന്‍ജിന്‍ പകരുന്നത്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ഈ എന്‍ജിന് 14.02 മൈലേജ് പകരാന്‍ കഴിയും.

Mahindra Launches Xylo H-Series

ഇവയിലെ ബേസ് വേരിയന്‍റായ എച്ച്4 ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എച്ച്8 വേരിയന്‍റില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നു.

ടോപ് വേരിയന്‍റായ എച്ച്9ല്‍ വോയ്സ് കമാന്‍ഡ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ, ക്രൂയിസ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഡ്രൈവ് അസിസ്റ്റ് സിസ്റ്റം, എക്സ്ട്രാ സ്റ്റബിലിറ്റി സസ്പെന്‍ഷന്‍, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സന്നാഹങ്ങളും എച്ച്9 പതിപ്പില്‍ ലഭിക്കും.

എച്ച്8, എ9 പതിപ്പുകള്‍ ഒരു പുതിയ നിറത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡോള്‍ഫിന്‍ ഗ്രേ.

സൈലോ അതിന്‍റെ മൗലികമായ ഡിസൈന്‍ സൗന്ദര്യം കൊണ്ടും ഗുണനിലവാരം കൊണ്ടും സ്പേസ്, കംഫര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ കൊണ്ടും ഇന്ത്യയില്‍ വലിയ പ്രചാരം സിദ്ധിച്ചു കഴിഞ്ഞ വാഹനമാണ്. ലോകോത്തരമായ എംഹോക് എന്‍ജിന്‍ കൂടി ചേരുന്നതോടെ സൈലോയുടെ ജനപ്രിയത ഇനിയും ഉയരും.

Most Read Articles

Malayalam
English summary
Mahindra has launched the new H-Series Xylo featuring the mHawk engine and with a starting price of INR 8.23 lakhs.
Story first published: Saturday, May 11, 2013, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X