ഗുജറാത്തില്‍ വിദഗ്ധരില്ല; മാരുതി പ്ലാന്റ് വൈകും

ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഗുജറാത്ത് ഒരു പരമ്പരാഗത ശക്തിയല്ല. സമീപകാലത്തെ ചില രാഷ്ട്രീയ ഗതിവിഗതികള്‍ ഗുജറാത്തിനെ കാര്‍ നിര്‍മാതാക്കളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുകയുണ്ടായി. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും വെച്ചുനീട്ടാനാവാത്ത വന്‍ ഓഫറുകള്‍ നല്‍കിയാണ് ഗുജറാത്ത് നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നത്. വന്‍വിലക്കുറവില്‍ ഭൂമിയും മറ്റ് സൗകര്യങ്ങളുടെ കിട്ടുന്നതിനെ ലാക്കാക്കി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി അടക്കമുള്ളവര്‍ ഗുജറാത്തിലെത്തി. പക്ഷെ, പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് ശരിക്കും ബോധ്യപ്പെടുന്നത്.

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ഹബ്ബുകള്‍ എന്നുവിളിക്കാവുന്ന ചെന്നൈ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന് പതിറ്റാണ്ടുകളുടെ വേരുപിടിത്തമുണ്ട്. ഇവിടങ്ങളില്‍ ഏറ്റവും മികച്ച വിതരണശൃംഖലയും തുറമുഖ സൗകര്യങ്ങളുമെല്ലാമുണ്ട്. ഈ സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ വലിയ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാതിരുന്നപ്പോളാണ് ഗുജറാത്ത് രംഗത്തുവരുന്നകത്. ഗുജറാത്തിന്റെ പക്കല്‍ ആകെയുള്ളതാകട്ടെ, വിട്ടുവീഴ്ച മാത്രവും!

ഗുജറാത്തിൽ വിദഗ്ധത്തൊഴിലാളികളുടെ അഭാവം

മാരുതി സുസൂക്കി പുതിയൊരു പ്ലാന്റ് പണിയുന്നതിന്റെ തിരക്കുകളിലാണിപ്പോള്‍. ഇതിനകം തന്നെ മാരുതിക്ക് പ്രശ്‌നത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. പ്ലാന്റ് തുറന്നാല്‍ പണിയെടുക്കാന്‍ വിദഗ്ധരായ തൊഴിലാളികളെ ഗുജറാത്തിലെങ്ങും കിട്ടാനില്ല. ഓട്ടോമൊബൈല്‍ വ്യവസായത്തെ കാര്യമായി പരിഗണിക്കുന്നതായിരുന്നില്ല ഗുജറാത്തിലെ ഇക്കാലം വരെയുള്ള സാങ്കേതികപഠനം. മാരുതി ഇപ്പോള്‍ കണക്കാക്കുന്നത് പ്രകാരം, തുടക്കത്തിലെങ്കിലും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുമെന്നാണ്.

ഗുജറാത്തിൽ വിദഗ്ധത്തൊഴിലാളികളുടെ അഭാവം

വിദഗ്ധത്തൊഴിലാളികളുടെ അഭാവം മൂലം മാരുതി പ്ലാന്റിന്റെ ഉദ്ഘാടനം പ്രതീക്ഷിച്ചതിലും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യങ്ങള്‍ ഇതിനകം തന്നെ തുടങ്ങിവെച്ചു എന്നതിനാല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ കമ്പനി നേരിട്ടിറങ്ങി വിദഗ്ധത്തൊഴിലാളികളെ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

ഗുജറാത്തിൽ വിദഗ്ധത്തൊഴിലാളികളുടെ അഭാവം

ഗുജറാത്തില്‍ അഞ്ച് വ്യവസായ പരിശീലന സ്ഥാപനങ്ങളെ (ഐടിഐ) ദത്തെടുത്തിരിക്കുകയാണ് മാരുതി. ഇവിടെയുള്ള പരീശീലകര്‍ക്ക് മികച്ച പരിശീലനം നല്‍കുകയും ഓട്ടോമൊബൈല്‍ രംഗത്തിനാവശ്യമായ തൊഴില്‍കൂട്ടത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.

ഗുജറാത്തിൽ വിദഗ്ധത്തൊഴിലാളികളുടെ അഭാവം

ഐടിഐകളെ ദത്തെടുക്കുന്നതിനായി സര്‍ക്കാരുമായി മാരുതി ധാരണാപത്രം ഒപ്പിട്ടതായി അറിയുന്നു. വിരംഗം, ബേചാര്‍ജി, ഡിട്രോജ്, കാദി, മണ്ഡല്‍ എന്നിവിടങ്ങളിലെ ഐടിഐകളെയാണ് മാരുതി ഏറ്റെടുക്കുക. പ്ലാന്റ് പണി നടക്കുന്ന മെഹ്‌സനയ്ക്കടുത്തുള്ള പ്രദേശങ്ങളാണിവയെല്ലാം.

ഗുജറാത്തിൽ വിദഗ്ധത്തൊഴിലാളികളുടെ അഭാവം

അതെസമയം, മാരുതി പ്ലാന്റിനെതിരായി ഉയര്‍ന്നുവന്നിരുന്ന കര്‍ഷകപ്രക്ഷോഭത്തെ സര്‍ക്കാര്‍ ഏതാണ്ട് അടിച്ചമര്‍ത്തിക്കഴിഞ്ഞു. ദശകങ്ങളായി കൃഷിചെയ്തു വന്നിരുന്ന ഭൂമിയെ തരിശുഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ നിര്‍ബന്ധിതമായി ഏറ്റെടുക്കുകയായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ശരിയായ നഷ്ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

Most Read Articles

Malayalam
English summary
Maruti has signed an MoU with Gujarat government to adopt five ITI's of Viramgam, Becharji, Detroj, Kadi and Mandal to train the students for automobile industry.
Story first published: Monday, December 16, 2013, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X