മാരുതി സെന്‍ എസ്റ്റിലോ ചരമപ്പെടുന്നു?

മോശം വില്‍പനയിലുള്ള മാരുതിയുടെ ചുരുക്കം മോഡലുകളിലൊന്നാണ് എസ്റ്റിലോ. മാരുതി സുസൂക്കി സെന്‍ എസ്റ്റിലോ എന്ന് നീട്ടി വിളിക്കുന്ന ഈ ചെറുകാര്‍ സെന്‍ ഹാച്ച്ബാക്കിന്റെ പിന്‍ഗാമിയായി വന്നതാണ്. തരക്കേടില്ലാതെ വിറ്റുപോയിരുന്ന സെന്നിന് അര്‍ഹിക്കുന്ന പിന്‍ഗാമിയല്ല താനെന്ന് എസ്റ്റിലോ അധികം വൈകാതെ തന്നെ തെളിയിച്ചു. വാഗണ്‍ ശൈലിയോട് അടുത്തു നില്‍ക്കുന്ന ഡിസൈനിലുള്ള ഈ നിര്‍മിതിയെ ഇന്ത്യക്കാര്‍ എന്തുകൊണ്ടോ സ്വീകരിച്ചില്ല. ഓട്ടോകാര്‍ ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് സെന്‍ എസ്റ്റിലോയുടെ ഇന്ത്യന്‍ ചരമത്തെ കുറിച്ച് പറയുന്നു.

കഴിഞ്ഞ ആറു മാസങ്ങളായി മാരുതി സെന്‍ എസ്റ്റിലോ ശരാശരി 600 യൂണിറ്റ് വീതമാണ് വില്‍പന നടത്തുന്നത്. ഈ അവസ്ഥയില്‍ വളരെ ചുരുക്കം വണ്ടികളേ മാരുതിക്കുള്ളൂ. എസ്റ്റിലോയെ മറ്റെവിടേക്കും കയറ്റി അയയ്ക്കാത്തതിനാല്‍ ഉല്‍പാദനം വെറും നഷ്ടത്തില്‍ കലാശിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.

Maruti Estilo

മാരുതി ഏ-സ്റ്റാറും ഇതേ നിലയിലാണ് ഇന്ത്യയില്‍ വിറ്റുപോകുന്നത്. എന്നാല്‍, എ-സ്റ്റാര്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനാല്‍ എസ്റ്റ്‌ലോയെപ്പോലെ നഷ്ടമുണ്ടാക്കുന്നില്ല. വിദേശങ്ങളില്‍ എസ്റ്റാറിന് മികച്ച വിപണിയുണ്ട്.

2007ല്‍ ലോഞ്ച് ചെയ്തതുമുതല്‍ എസ്റ്റിലോ കാര്യമായൊരു നേട്ടവും മാരുതിക്ക് നല്‍കിയില്ല. 2009ല്‍ ഒരു എന്‍ജിന്‍ മാറ്റവും നടത്തി നോക്കി. സുസൂക്കിയുടെ കെ സീരീസ് എന്‍ജിന്‍ (1.0 ലിറ്റര്‍ ശേഷിയുള്ളത്) ഘടിപ്പിച്ചതിനു ശേഷവും വില്‍പനയില്‍ വലിയ പുരോഗതിയൊന്നും വന്നില്ല.

വന്‍ തോതില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കിയും മറ്റും എസ്റ്റിലോയുടെ വില്‍പനയുയര്‍കത്താന്‍ മാരുതി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും വലിയ നേട്ടമുണ്ടാക്കാനായില്ല.

ദീപാവലിയോടെ നിലവിലുള്ള സ്‌റ്റോക്ക് വിറ്രഴിക്കാന്‍ മാരുതി ശ്രമിച്ചേക്കുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ ഉയര്‍ന്ന ഡിസ്‌കൗണ്ടില്‍ വാഹനം ലഭിച്ചേക്കും.

Most Read Articles

Malayalam
English summary
The production of Maruti Estilo might be stopped due to poor sales. Read more about Maruti Estilo in Malayalam.
Story first published: Friday, August 23, 2013, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X