മാരുതി വില്‍പന 1.3% ഉയര്‍ന്നു

Maruti Suzuki July Sales
വിപണിമാന്ദ്യം എല്ലാ കാര്‍നിര്‍മാതാക്കളെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ സ്വദേശികളും വിദേശികളുമായ മിക്ക കാര്‍ നിര്‍മാതാക്കളും വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാരുതി സുസൂക്കിയും 8 ശതമാനത്തോളം ഇടിഞ്ഞ വാര്‍ത്തയാണ് ലഭിച്ചിരുന്നത്. ജൂലൈ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസൂക്കി നില മെച്ചപ്പെടുത്തിയിരിക്കുന്നു.

ജൂലൈ വില്‍പനയില്‍ 1.3 ശതമാനം വളര്‍ച്ചയാണ് മാരുതി രേഖപ്പെടുത്തിയിരിക്കുന്നത്. 83,299 യൂണിറ്റുകളാണ് മാരുതിയുടെ കഴിഞ്ഞ മാസത്തെ വില്‍പന. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മാരുതി വിറ്റത് 82,234 യൂണിറ്റുകളാണ്.

അതെസമയം വാഹനങ്ങളുടെ കയറ്റുമതിയില്‍ മാരുതിയില്‍ കനത്ത ഇടിവാണം സംഭവിച്ചിരിക്കുന്നത്. ജൂലൈയില്‍ 27.3 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 11,20 യൂണിറ്റ് കയറ്റുമതി നടത്തിയപ്പോള്‍ കഴിഞ്ഞ മാസത്തില്‍ ഇത് 8,154 യൂണിറ്റായി ഇടിഞ്ഞു.

ആഭ്യന്തര വിപണിയെ മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ 5.8 ശതമാനം വളര്‍ച്ചയാണ് മാരുതിക്കുണ്ടായിട്ടുള്ളത്. മാരുതി 800, ആള്‍ട്ടോ കെ10, എ സ്റ്റാര്‍, വാഗണ്‍ ആര്‍ എന്നിവയടങ്ങുന്ന മിനി കാര്‍ സെഗ്മെന്‍രില്‍ മാരുതി 15.8 ശതമാനത്തോളം വളര്‍ന്നു.

കടുത്ത മത്സരം വളര്‍ന്നുവന്നിട്ടുള്ള കോംപാക്ട് കാര്‍ സെഗ്മെന്റിലാണ് മാരുതിക്ക് ഏറെ ക്ഷീണം സംഭവിച്ചിരിക്കുന്നത്. സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്‌സ് എന്നിവടയങ്ങുന്ന സെഗ്മെന്റില്‍ 11.9 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

സ്വിഫ്റ്റ് ഡിസൈര്‍ ഉള്‍പ്പെടുന്ന സെഗ്മെന്റ് 33.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയില്‍ അമേസ് പോലുള്ള എതിരാളികള്‍ കടുത്ത വെല്ലുവിളികളുയര്‍ത്തിയിട്ടും വിപണിമുന്നേറ്റം നടത്താന്‍ സാധിച്ചത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Thursday reported a 1.3 percent rise in its July sales at 83,299 units from 82,234 units sold in last year's corresponding period.
Story first published: Thursday, August 1, 2013, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X