ഉപഭോക്തൃ പരിചരണം: മാരുതി ഒന്നാമതെന്ന് പഠനം

ജെഡി പവര്‍ ഏഷ്യാ പസഫിക് നടത്തിയ ഉപഭോക്തൃ പരിചരണ സൂചികയില്‍ മാരുതി സുസൂക്കി ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി പതിന്നാലാമത്തെ വര്‍ഷമാണ് മാരുതി ഈ സ്ഥാനം നിലനിര്‍ത്തുന്നത് എന്നും അറിയുക. '2013 ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്‌സ് സ്റ്റഡി' എന്ന് പേരിട്ട പഠനത്തിലാണ് സൂചിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മേഖലയില്‍ കാര്‍ കമ്പനികള്‍ വലിയ തോതില്‍ മുതല്‍ മുടക്കി സന്നാഹങ്ങള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളിലേക്ക് ശരിയായ വിധത്തില്‍ അവ എത്തുന്നില്ല എന്ന് പഠനം നിരീക്ഷിക്കുന്നു.

Maruti Suzuki Ranks Best In Customer Service

വര്‍ക്‌ഷോപ്പുകളുടെയും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളുടെയും ഡീലര്‍ഷിപ്പുകളുടെയുമെല്ലാം സ്ഥാനം പലപ്പോഴും ശരിയായ ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്നതില്‍ കാര്‍ നിര്‍മാതാക്കള്‍ പരാജയപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടി. 2009ല്‍ ഒരു ഉപഭോക്താവിലേക്ക് സേവനം എത്താന്‍ എത്ര സമയമെടുത്തിരുന്നുവോ അത്രതന്നെ സമയം ഇപ്പോഴും എടുക്കുന്നതായി ജെഡി പവര്‍ പറുന്നു. ഇതിനര്‍ത്ഥം ശരായി ഇടങ്ങളില്‍ കേന്ദ്രീകരിക്കുന്നതില്‍ വാഹനനിര്‍മാതാക്കള്‍ പരാജയപ്പെടുന്നതാണ്.

Maruti Suzuki Ranks Best In Customer Service

ഉപഭോക്താവിന്റെ സംതൃപ്തിയുടെ അളവുകോലുകള്‍ എന്തെല്ലാമെന്നും ജെഡി പവര്‍ സര്‍വേ ചെയ്ത് കണ്ടെത്തി. സര്‍വീസിന്റെ ഗുണനിലവാരമാണ് ഒരു വാഹന ഉടമയുടെ സംതൃപ്തിയെ വലിയ തോതില്‍ സ്വാധീനിക്കുന്നത്. ഇത് 43 ശതമാനം കണ്ട് വരും. വാഹനത്തിന്റെ പിക്കപ്, സര്‍വീസ് അഡൈ്വസര്‍, സര്‍വീസ് സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും വലിയ തോതില്‍ സ്വാധീനിക്കും.

Maruti Suzuki Ranks Best In Customer Service

ഈ ഘടകങ്ങളെയെല്ലാം പരിഗണിച്ച് ജെഡി പവര്‍ നടത്തിയ പഠനത്തില്‍ മാരുതി സുസൂക്കി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഇന്ത്യയിലെ 13 കാര്‍ നിര്‍മാതാക്കളെയാണ് പഠനം പരിഗണിച്ചത്.

Maruti Suzuki Ranks Best In Customer Service

മാരുതിക്കു ശേഷം രണ്ടാം സ്ഥാനത്ത് വരുന്നത് ഹ്യൂണ്ടായ് ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വാഹന നിര്‍മാതാവായ ടാറ്റ വരുന്നത് ആറാം സ്ഥാനത്താണ്.

Most Read Articles

Malayalam
English summary
Maruti Suzuki has been ranked as the best in customer satisfaction with dealer service in India for the 14th consecutive year.
Story first published: Saturday, November 2, 2013, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X