ആറുവീലുള്ള ജി63 എഎംജിക്ക് 3.2 കോടി വില

മെഴ്‌സിഡിസ് ബെന്‍സ് ജി63 എഎംജി പതിപ്പ് ഇന്ത്യയില്‍ നേരിട്ട് വില്‍പനയ്‌ക്കെത്തിയത് ഈയിടെയാണ്. റഗ്ഗഡ്‌നെസ് എന്താണെന്നതിന് ഇതിലും മികച്ച ഉദാഹരണങ്ങല്‍ ലോകത്തു തന്നെ കുറവാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യം. ലോകത്തെമ്പാടും വന്‍ ആരാധകനിരയുള്ള ഈ വാഹനത്തിന് ഇന്ത്യയില്‍ വില 1.46 ലക്ഷം രൂപയാണ്. ഈ കൊടും ഭീകരനെ വെല്ലുന്ന മറ്റൊരാള്‍ മെര്‍കില്‍ നിന്നുതന്നെ ഈയിടെ അവതരിച്ചു. ജി63 എഎംജി 6X6 എന്ന പേരില്‍.

പുതിയ വാര്‍ത്തകള്‍ ഈ വാഹനത്തിന്റെ വില വെളിപ്പെട്ടതിനെക്കുറിച്ച് പറയുന്നു. യൂറോപ്പിലും മിഡിസല്‍ ഈസ്റ്റിലുമായിരിക്കും വണ്ടി തുടക്കത്തില്‍ ലഭ്യമാക്കുക. വാഹനത്തിന്റെ യൂറോ വിലയെ ഇന്ത്യന്‍ രൂപയിലേക്ക് വിവര്‍ത്തിച്ചാല്‍ 3.2 കോടി രൂപ എന്ന് ലഭിക്കുന്നു.

Mercedes-Benz G63 AMG 6X6 Price Revealed

പേരില്‍ സൂചനയുള്ളതുപോലെ ഈ വാഹനം 6 വീല്‍ ഡ്രൈവാണ്. ആസ്‌ട്രേലിയയുടെ പട്ടാളം ഉപയോഗിച്ചുവരുന്ന ജി320 സിഡിഐ-യുടെ സിവിലിയന്‍ പതിപ്പാണ് ജി63 എഎംജി 6 വീല്‍ ഡ്രൈവ് എന്നു പറയാം. ഈയര്‍ത്ഥത്തില്‍ ഇതൊരു പുതിയ വാഹനമല്ല.

Mercedes-Benz G63 AMG 6X6 Price Revealed

ആറ് വീലുകളുണ്ട് എന്നതും അവ ആള്‍ വീല്‍ ഡ്രൈവ് ആണ് എന്നതും ഒരു പ്രധാന പ്രത്യേകത തന്നെയാണ്. ഇതോടൊപ്പം അഞ്ച് വീലുകളെ (ഓരോന്നായും ഒരുമിച്ചും) ലോക്ക് ചെയ്യാന്‍ വാഹനം അനുവദിക്കുന്നുണ്ട്. ഏത് കഠിനമായ പരിതസ്ഥിതിയെയും മറികടക്കാന്‍ വാഹനത്തെ സന്നാഹപ്പെടുത്തുന്നു ഇവയെല്ലാം.

Mercedes-Benz G63 AMG 6X6 Price Revealed

ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് 5.5 ലിറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 536 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ താക്കത്തുണ്ട് ഇതിന്. 7 സ്പാഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നത്.

Mercedes-Benz G63 AMG 6X6 Price Revealed

0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6 സെക്കന്‍ഡാണ് ജി63 എഎംജി 6X6 എടുക്കുക. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍. ഇത് ഇലക്ട്രികമായി നിയന്ത്രിക്കപ്പെട്ടതാണ്. ഇന്ധനക്ഷമത, ലിറ്ററിന് 5.5 കിലോമീറ്റര്‍.

Mercedes-Benz G63 AMG 6X6 Price Revealed

ജി63 എഎംജി 6X6ന്റെ ഭാരം 3775 കിലോഗ്രാമാണ്. ദ്രൗണ്ട് ക്ലിയറന്‍സ് 460എംഎം. പിക്കപ് ട്രക്കിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ വാഹനത്തിന് 5,867 എംഎം നീളമുണ്ട്. വീതി 2011 എംഎം.

Most Read Articles

Malayalam
English summary
The price of most rugged sibling of Mercedes-Benz G63 AMG, the Mercedes-Benz G63 AMG 6X6 has been revealed.
Story first published: Wednesday, September 25, 2013, 16:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X