ജിഎല്‍എ ക്ലാസ് ക്രോസ്സോവര്‍ സ്‌കെച്ച് പുറത്തുവിട്ടു

ജിഎല്‍എ ക്ലാസ് കോംപാക്ട് ക്രോസ്സോവര്‍ 2013 ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിരുന്നു. കണ്‍സെപ്റ്റ് കാര്‍ അതേപടി ഉല്‍പാദന മോഡലാകുന്നത് അസംഭവ്യവാണല്ലോ. ഇക്കാരണത്താല്‍ തന്നെ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോയിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള മെഴ്‌സിഡിസ് ആരാധകര്‍.

പുതിയ വാര്‍ത്ത, ജിഎല്‍എ ക്ലാസ്സിന്റെ ചില സ്‌കെച്ചുകള്‍ മെഴ്‌സിഡിസിന്റെ ഔദ്യോഗിക ഫേസ്ബുക് ഫാന്‍ പേജില്‍ റിലീസ് ചെയ്തതാണ്.

ഈ സ്‌കെച്ചുകളുടെ പ്രത്യേകത, ഇവ നേരത്തെ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം കാണിക്കുന്നതാണ്. ഇക്കാരണത്താല്‍, മെര്‍ക് ആര്‍ധകര്‍ സന്ദേഹിക്കുന്നത് ഉല്‍പാദന മോഡലിനോടെ ഏറെ സാമ്യം പുലര്‍ത്തുന്നതാവാം ഈ സ്‌കെച്ചുകളെന്നാണ്.

എന്തായാലും വാഹനം ഒരു കിടിലന്‍ സംഭവമായിരിക്കും എന്ന കാര്യത്തില്‍ ഓട്ടോ ഉലകം ഉറപ്പിലെത്തിയിട്ടുണ്ട് ഇതിനകം.

എംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് ജിഎല്‍എ ക്ലാസിന്റെ നിര്‍മിതി. ജിഎല്‍ മോഡലുകളുടെ എന്‍ട്രി ലെവല്‍ മോഡലായിട്ടാണ് വാഹനത്തിന്റെ നിലപാട്. ഇന്ത്യയില്‍ ഈയിടെ ലോഞ്ച് ചെയ്യപ്പെട്ട വോള്‍വോ വി40 ക്രോസ് കണ്‍ട്രിയുടേതിന് സമാനമായ ഇടത്തിലാണ് ജിഎല്‍എ ക്ലാസ് ഇരിപ്പുറപ്പിക്കുക.

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന വാഹനം എന്ന നിലയിലാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ പ്രണയികള്‍ ജിഎല്‍എ ക്ലാസിനെ നോക്കിക്കാണുന്നത്. ബി ക്ലാസ്, എ ക്ലാസ് എന്നിവയ്ക്ക് മുകളിലായി ജിഎല്‍എ ക്ലാസ് ഇന്ത്യയില്‍ സ്ഥാനം കണ്ടെത്തും.

Mercedes-Benz GLA Class Compact Crossover Sketch Revealed

ഫ്രണ്ട് വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് സന്നാഹങ്ങളില്‍ ജിഎല്‍എ ക്ലാസ് അവതരിക്കുമെന്നാണ് അറിയുന്നത്. ഏത് എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ആയിട്ടില്ല. നിലവില്‍ എ ക്ലാസില്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ ട്യൂണിംഗ് വ്യതിയാനങ്ങളോടെ കൊണ്ടുവരാന്‍ ഇടയുണ്ടെന്ന് ഞങ്ങള്‍ ഊഹിക്കുന്നു. 7 സ്പാഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും എന്‍ജിനോട് ചേര്‍ക്കുക.

ജിഎല്‍എ ക്ലാസ്സിന് എഎംജി പതിപ്പ് വരാനുള്ള സാധ്യതയെക്കുറിച്ചും കേള്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ജിഎല്‍എ ക്ലാസ് ലോഞ്ച് ചെയ്യുക 2014ന്റെ ഒടുവിലോ 2015 അവസാനത്തിലോ ആയിരിക്കും എന്നൂഹിക്കപ്പെടുന്നു.
<center><iframe width="600" height="450" src="//www.youtube.com/embed/9KbGfaiYSSI" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
Mercedes-Benz has now released a couple of sketches of the GLA Class compact SUV/Crossover through its official Facebook page.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X