മെഴ്‌സിഡിസ് കാറുകളുടെ കൂടിയ നിരക്ക്

മെഴ്‌സിഡിസ് ബെന്‍സ് കാറുകളുടെ വില സെപ്തംബര്‍ 1 മുതല്‍ വര്‍ധിക്കുമെന്ന് പ്രഖ്യാപനം. 2.5 ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിലാണ് വര്‍ധനയുണ്ടാകുകയെന്ന് മെര്‍ക് അറിയിക്കുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ കുത്തനെയുള്ള ഇടിവാണ് വിലവര്‍ധനയുടെ കാരണമായി പറയുന്നത്. രൂപയുടെ അസ്ഥരത മൂലം ഇറക്കുമതിച്ചെലവില്‍ കുത്തനെ വര്‍ധന സംഭവിച്ചതായി പറയുന്നു കമ്പനി. ഉയര്‍ന്ന റിപ്പോ നിരക്കും വില വര്‍ധിപ്പിക്കാന്‍ കാരണമായി.

ഉയരുന്ന ഉല്‍പാദനച്ചെലവും വര്‍ധിപ്പിച്ച ഇറക്കുമതി നികുതിയുമെല്ലാം ചേര്‍ന്ന് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചതായി മെഴ്‌സിഡിസ് ബെന്‍സ് ഇന്ത്യ സിഇഒ എബര്‍ഹാര്‍ഡ് കേണ്‍ പറയുന്നു. നിയന്ത്രണമില്ലാതെ വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന രൂപയുടെ മൂല്യമാണ് ചില നികുതിച്ചെലവുകള്‍ ഉയരുന്നതിന് കാരണമായന്നും അദ്ദേഹം പറഞ്ഞു.

Mercedes Benz Price Hike

സാമ്പത്തിക അസ്ഥിരത മൂലം വന്നുപെട്ട നഷ്ടം കുറെയെല്ലാം സഹിച്ചെങ്കിലും പ്രതീക്ഷയ്ക്ക് വക കുറഞ്ഞ സാഹചര്യത്തില്‍ വില കയറ്റാേെത വഴിയില്ലെന്നു വരികയായിരുന്നു.

വിലക്കയറ്റത്തെ കാര്യക്ഷമമായി നേരിടാന്‍ ഉപഭോക്താക്കള്‍ക്ക് മെഴ്‌സിഡിസ് നല്‍കുന്ന അവസരങ്ങള്‍ ഇനിയും തിടരുമെന്നും കേണ്‍ പറഞ്ഞു. മെര്‍ക്ക് ഇന്ത്യയിലവതരിപ്പിച്ച ഫിനാന്‍സിംഗ് പരിപാടികളായ ഫ്‌ലക്‌സിനോമിക്‌സ്, സ്റ്റാര്‍ സൂപ്പര്‍സോണിക് തുടങ്ങിയ പരിപാടികള്‍ വഴി ഉപഭോക്താക്കള്‍ക്ക്

വില്‍പനാനന്തര സേവനങ്ങളായ സ്റ്റാര്‍ കെയര്‍, സ്റ്റാര്‍ ഈസ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ പദ്ധതികള്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ സദാസമയവും സംരക്ഷിക്കുവാന്‍ ജാഗ്രത പാലിക്കുന്നതായി കമ്പനി പറയുന്നു.

വിലവര്‍ധന (മുംബൈ എക്‌സ്‌ഷോറൂം നിരക്ക്)

മെഴ്‌സിഡിസ് എ 180 സിഡിഐ - 22.05 ലക്ഷം (4 ശതമാനം വര്‍ധന)
മെഴ്‌സിഡിസ് ബി 180 സിഡിഐ - 23.50 ലക്ഷം (4 ശതമാനം വര്‍ധന)
മെഴ്‌സിഡിസ് സി 200 സിജിഐ - 32.25 ലക്ഷം (2.5 ശതമാനം വര്‍ധന)
മെഴ്‌സിഡിസ് ഇ 200 സിജിഐ - 42.16 ലക്ഷം (3.5 ശതമാനം വര്‍ധന)
മെഴ്‌സിഡിസ് എംഎല്‍ 250 സിഡിഐ - 50.98 ലക്ഷം (4 ശതമാനം വര്‍ധന)

Most Read Articles

Malayalam
English summary
Mercedes-Benz India today announced an upwards revision of the price of its entire model range effective from 1st September, 2013.
Story first published: Friday, August 30, 2013, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X