എല്‍പിജിയില്‍ ഓടുന്ന സൂപ്പര്‍കാര്‍ അവതരിപ്പിച്ചു

എല്‍പിജി ഇന്ധനത്തില്‍ വണ്ടിയോടിക്കുന്നത് അസാധാരണമായ കാര്യമല്ല ലോകത്തിന്. നമ്മുടെ നാട്ടില്‍ ഓട്ടോറിക്ഷകള്‍ ഈ ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .ചെറുകാറുകളിലും എല്‍പിജി വളരെ സാധാരണമാണ്. വാഗണ്‍ ആറിലും സാന്‍ട്രോയിലും സ്പാര്‍ക്കിലുമെല്ലാം എല്‍പിജി കിറ്റുകള്‍ ഘടിപ്പിച്ചു കിട്ടും. എന്നാല്‍, ഹൈ എന്‍ഡ് വാഹനങ്ങളില്‍ ഈ സംഗതി പ്രതീക്ഷിക്കാനാവില്ല. അങ്ങനെയെങ്കില്‍ സൂപ്പര്‍കാറുകളുടെ കാര്യം പറയേണ്ടതില്ലല്ലൊ.

മൊന്‍റെകാര്‍ലോ ഓട്ടോമൊബൈല്‍സ് ഇക്കാര്യത്തില്‍ വിപ്ലവകരമായ ഒരു നടപടിയെടുത്തു എന്ന് പറയേണ്ടിയിരിക്കുന്നു. തങ്ങളുടെ റാസ്കസ്സെ സൂപ്പര്‍കാറില്‍ മൊന്‍റെകാര്‍ലോ എല്‍പിജി ഇന്ധന സംവിധാനം ഘടിപ്പിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാര്‍ പെട്രോള്‍ ഇന്ധനത്തിലും ഓടിക്കാനാവും.

Montecarlo Automobile Rascasse LPG Supercar

മൊണോക്കോയില്‍ 1983ലാണ് മൊന്‍റെകാര്‍ലോ സ്ഥാപിതമായത്. റേസ് ഡ്രൈവറും എന്‍ജിനീയറുമായ ഫുല്‍വിയോ മരിയ ബല്ലാബിയോ ആണ് കമ്പനിയുടെ സ്ഥാപകന്‍. മൊണോക്കോയിലെ ആദ്യത്തെ കാര്‍ കമ്പനിയാണിത്. നമ്മുടെ മാരുതിയൊക്കെ പ്രവര്‍ത്തനം തുടങ്ങിയ അതേ സമയത്ത്. ഒരു വ്യത്യാസമുള്ളത് മൊണോക്കോയുടെ ആദ്യ കാര്‍ കമ്പനി സൂപ്പര്‍കാറുകള്‍ നിര്‍മിക്കാന്‍ വരെ പാങ്ങുള്ളതായിരുന്നു എന്നതാണ്.

Montecarlo Automobile Rascasse LPG Supercar

കമ്പനി സ്ഥാപിക്കപ്പെട്ടതിന്‍റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ചാണ് എല്‍പിജി ഇന്ധനത്തിലോടുന്ന സൂപ്പര്‍കാര്‍ വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടത്.

Montecarlo Automobile Rascasse LPG Supercar

റാസ്കസ്സെ സൂപ്പര്‍കാര്‍ ലിമിറ്റഡ് എഡിഷനാണ്. വെറും 15 എണ്ണം മാത്രമേ കമ്പനി നിര്‍മിക്കൂ. വാഹനത്തിന് 660,000 അമേരിക്കന്‍ ഡോളര്‍ വിലവരും.

Montecarlo Automobile Rascasse LPG Supercar

ബിഎംഡബ്ല്യുവില്‍ നിന്ന് വാങ്ങിയ 5.4 ലീറ്റര്‍ വി12 എന്‍ജിനാണ് റാസ്കസ്സെയില്‍ ഉപയോഗിക്കുക. 500 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്.

Montecarlo Automobile Rascasse LPG Supercar

ഹൈഡ്രജന്‍ സാന്നിധ്യം കൂട്ടിയ എല്‍പിജിയാണ് വാഹനത്തില്‍ ഉപയോഗിക്കേണ്ടത്.

Most Read Articles

Malayalam
English summary
Montecarlo Automobile has unveiled a LPG run supercar called Rascasse.
Story first published: Thursday, June 27, 2013, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X