നിസ്സാനും മിത്സുബിഷിയും കൈകോര്‍ക്കുന്നു

നിസ്സാനും മിത്സുബിഷിയും പുതിയ ചെറുകാര്‍ നിര്‍മിക്കാനൊരുങ്ങുന്നു. 2010ല്‍ ഇരു കമ്പനികളും ചേര്‍ന്ന് ഒപ്പിട്ട ഉടമ്പടി പ്രകാരമുള്ളതാണ് ഈ നീക്കം. കരാര്‍ പ്രകാരം നിരവധി വാഹനങ്ങള്‍ ഒരുമിച്ച് വികസിപ്പിച്ചെടുക്കാന്‍ ഇരു കമ്പനികളും ധാരണയായിരുന്നു.

പുതുതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മോഡല്‍ രണ്ട് കമ്പനികളും ഒരുമിച്ച് വികസിപ്പിച്ചതാണെങ്കിലും വിപണിയില്‍ രണ്ട് മോഡലുകളായാണ് എത്തിച്ചേരുക. നിസ്സാന്‍ ഈ ചെറുകാറിനെ ഡേയ്സ് എന്ന പേരില്‍ വിപണിയിലെത്തിക്കും. മിത്സുബിഷി ഈ വാഹനം ഇകെ എന്ന പേരിലാണ് ലോഞ്ച് ചെയ്യുക.

Nissan And Mitsubishi

രണ്ട് ട്രിം വേരിയന്‍റുകളിലായാണ് ഈ രണ്ട് വാഹനങ്ങളും എത്തുക. ഡേയ്‍സ്, ഡേയ്‍സ് ഹൈവേ സ്റ്റാര്‍ എന്നിങ്ങനെ രണ്ട് വേരിയന്‍റുകള്‍ നിസ്സാന്‍ വിപണിയിലെത്തിക്കുമ്പോള്‍ ഇകെ വാഗണ്‍, ഇകെ കസ്റ്റം എന്നിങ്ങനെ രണ്ട് വേരിയന്‍റുകള്‍ മിത്സുബിഷി വിപണിയിലെത്തിക്കും.

രണ്ട് കമ്പനികളുടെയും ഇന്ത്യയിലെ സൗകര്യങ്ങള്‍ ഈ വാഹനങ്ങളുടെ നിര്‍മിതിക്കായി ഉപയോഗിക്കുന്നതിലൂടെ ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

അടുത്ത വര്‍ഷം കുറെക്കൂടി ഉയരമേറിയ മിനിവാന്‍ വിപണിയിലെത്തിക്കാന്‍ ഇരുവര്‍ക്കും പരിപാടിയുണ്ടെന്നറിയുന്നു. ഇവ ഇപ്പോള്‍ ജപ്പാനില്‍ മാത്രമാണ് പുറത്തിറങ്ങുക. ഇന്ത്യയിലേക്ക് ഈ വാഹനം എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Nissan and Mitsubishi have come out with a new minivan product, which has been jointly developed by them.
Story first published: Wednesday, March 13, 2013, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X