നിസ്സാന്‍ സണ്ണി ഓട്ടോമാറ്റിക് ഡീലര്‍മാരിലേക്ക്

Nissan Sunny
നിസ്സാന്‍ സണ്ണി ഓട്ടോമാറ്റിക് സെഡാന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സണ്ണിയുടെ ഇന്ത്യന്‍ ലോഞ്ചിനോട് ബന്ധപ്പെട്ടുതന്നെ ഉയര്‍ന്നവന്നിരുന്ന ആവശ്യമാണെങ്കിലും നിസ്സാന്‍ അല്‍പസമയമെടുത്തു വാഹനം വിപണിയിലെത്തിക്കാന്‍.

നിസ്സാനിന്‍റെ ചെന്നൈ പ്ലാന്‍റില്‍ ഓട്ടോമാറ്റിക് സണ്ണിയുടെ ഉല്‍പാദനം നേരത്തെ തന്നെ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില ഡീലര്‍മാരിലേക്ക് കാറുകള്‍ എത്തിച്ചുകഴിഞ്ഞതായി നിസ്സാന്‍ വ്യക്തമാക്കുന്നു.

നിസ്സാന്‍ ഇന്ത്യയില്‍ നല്‍കുന്ന മോഡലുകളില്‍ ആദ്യത്തെ ഓട്ടോമാറ്റിക് സെഡാന്‍ ആയിരിക്കുമിത്. അടുത്തതായി നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്നാണ് അറിയുന്നത്.

നിസ്സാന്‍ സണ്ണിയെ റീബാഡ്‍ജ് ചെയ്തിറക്കിയ റിനോ സ്കാല സെഡാനിന്‍റെ ഓട്ടോമാറ്റിക് പതിപ്പിന്‍റെ വില 8.99 ലക്ഷമായിരുന്നു. നിസ്സാനിന്‍റെയും റിനോയുടെ നയപരമായ സമീപനം റിനോ വാഹനങ്ങളെക്കാല്‍ വിലയില്‍ നിസ്സാന്‍ താഴ്ന്നു നില്‍ക്കുക എന്നതാണ്. സ്കാല ഓട്ടോമാറ്റിക്കിനെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും നിസ്സാന്‍ സണ്ണി ഓട്ടോമാറ്റിക് വിപണിയിലെത്തുന്നത്.

8.49 ലക്ഷത്തിനും 8.69 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കേണ്ടത്. എതിരാളിയായി പരിഗണിക്കേണ്ട ഹോണ്ട സിറ്റി ഓട്ടോമാറ്റിക് പതിപ്പിന് വില 9 ലക്ഷം രൂപയാണ്.

സണ്ണിയുടെ പെട്രോള്‍ പതിപ്പിലായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്. 1.5 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിന്‍റേത്. ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലെത്തുന്നതോടെ വില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Nissan Sunny Automatic sedan will be launched soon in Indian market.
Story first published: Tuesday, April 9, 2013, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X