നിസ്സാന്‍ ടെറാനോ അവതരണം 20ന്

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് നിസ്സാന്‍ ടെറാനോ കോംപാക്ട് എസ് യു വിയുടെ സ്‌കെച്ചുകള്‍ പുറത്തുവിട്ടത്. നിസ്സാനില്‍ നിന്നുള്ള പുതിയ പ്രഖ്യാപനം ഓഗസ്റ്റ് 20ന് നടക്കുന്ന ടെറാനോ അവതരണത്തെക്കുറിച്ച് പറയുന്നു.

റിനോ ഡസ്റ്റര്‍ ക്രോസ്സോവറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ടെറാനോ. സാധാരണ റീബാഡ്ജ്ഡ് പതിപ്പുകളില്‍ സംഭവിക്കാറുള്ളതുപോലെ ബാഡ്ജില്‍ മാത്രം വ്യത്യാസം കൊണ്ടുവരുകയല്ല ചെയ്തിട്ടുള്ളത് നിസ്സാന്‍ ടെറാനോയില്‍. സ്‌റ്റൈലിംഗില്‍ സാരമെന്ന് പറയാവുന്ന വ്യതിയാനങ്ങളുണ്ട്.

നിസ്സാന്റെ തന്നെ ക്രോസ്സോവര്‍ മോഡലുകളോടാണ് ടെറാനോയ്ക്ക് കൂടുതല്‍ സാമ്യം എന്നു പറയാം. മുമ്പില്‍ നിന്നും പിന്നില്‍ നിന്നുമുള്ള കാഴ്ചയില്‍ ഡസ്റ്ററില്‍ നിന്ന് കാര്യപ്പെട്ട വ്യതിയാനം ടെറാനോയ്ക്കുണ്ടെന്നു കാണാം.ബോണറ്റിന്റെ ശില്‍പശൈലിയിലെ വ്യതിയാനവും ശ്രദ്ധേയമാണ്. ബൂട്ട് ലിഡിലേക്ക് കയറിനില്‍ക്കുന്ന നിലയിലാണ് ടെയ്ല്‍ ലൈറ്റുകള്‍.

ഡസ്റ്ററിനെ അപേക്ഷിച്ച് ഒരല്‍പം പ്രീമിയം നിലവാരത്തിലായിരിക്കും ടെറാനോ എത്തിച്ചേരുക. വിലയിലും ഡസ്റ്ററിനെക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കും. 50,000ത്തും 1 ലക്ഷത്തിനും ഇടയില്‍ വ്യത്യാസം ഡസ്റ്ററും ടെറാനോയും തമ്മില്‍ കാണേണ്ടതാണ്.

നിസ്സാനും റിനോയും തമ്മിലുള്ള പങ്കാളിത്തക്കരാറിന്റെ ഭാഗമാണ് വാഹനങ്ങളുടെ ഈ പരസ്പര കൈമാറ്റം. 1.5 ലിറ്ററിന്റെ കെ9കെ എന്‍ജിനായിരിക്കും നിസ്സാന്‍ ടെറാനോയില്‍ ഉപയോഗിക്കുക.

Most Read Articles

Malayalam
English summary
Revealed first in the form of renderings a few weeks back, Nissan has now announced that it will give Indian customers the first view of the Terrano compact SUV on August 20th.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X