ഡസ്റ്ററിനെ നിസ്സാന്‍ 'ടെറാനോ'യാക്കും?

Nissan Terrano
റിനോ ഡസ്റ്റര്‍ എസ്‍യുവിക്ക് തങ്ങളുടെ ബാഡ്ജ് നല്‍കി നിസ്സാന്‍ പുറത്തിറക്കാന്‍ പോകുന്ന വാഹനത്തിന് ടെറാനോ എന്ന് പേര് ചൊല്ലി വിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഓട്ടോകാര്‍ ഇന്ത്യയാണ് ഈ വിവരം അറിയിക്കുന്നത്. ഈ പേര് പുതിയ ഒന്നല്ല. നിസ്സാന്‍ കുറച്ചുകാലം മുമ്പുവരെ നിരത്തിലെത്തിച്ചിരുന്ന ഒരു എസ്‍യുവിക്ക് ഈ പേരായിരുന്നു നല്‍കിയത്.

മനസ്സിലാക്കാന്‍ കഴിയുന്നത് പ്രകാരം ഡസ്റ്ററിന്‍റെ നിസ്സാന്‍ പതിപ്പ് വെറുമൊരു റീബാഡ്ജിംഗ് മാത്രമാവില്ല. കാര്യമായ അഴിച്ചുപണികള്‍ നിസ്സാന്‍ ഈ വാഹനത്തില്‍ നടത്തും. എക്സ്റ്റീരിയറിലായിരിക്കാം കാര്യമായ മാറ്റങ്ങള്‍ വരുത്തുക.

വാഹനത്തിന്‍റെ വില സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല. എങ്കിലും ഊഹിക്കാവുന്ന ഒരു കാര്യമുണ്ട്. റിനോ ഡസ്റ്ററിന്‍റെ പേറ്റന്‍റുള്ള ഡിസൈനും മറ്റ് സാങ്കേതിക സൗകര്യങ്ങളും ഉപയോഗിക്കുന്നതിന് കരാര്‍ പ്രകാരമുള്ള റോയല്‍റ്റി നല്‍കേണ്ടതായിവരും. ഇത് നിസ്സാന്‍ ഡസ്റ്ററിന്‍റെ വില ഉയര്‍ത്തും.

നിസ്സാനില്‍ നിന്ന് സ്വീകരിച്ച് റിനോ ബാഡ്ജോടെ വിപണിയിലെത്തിയ പള്‍സ് ഹാച്ചബാക്ക്, സ്കാല സെഡാന്‍ എന്നിവയുടെ വിലയില്‍ വന്ന മാറ്റമോര്‍ക്കുക. ഇന്‍റീരിയര്‍ ഗുണനിലവാരവും മറ്റും അല്‍പമുയര്‍ത്തി വില കൂട്ടുകയായിരുന്നു റിനോ ചെയ്തത്. ഇത് നയം തന്നെയായിരിക്കും ഡസ്റ്ററിന്‍റെ കാര്യത്തില്‍ നിസ്സാന്‍ പിന്തുടരുക.

വിലയില്‍ 50,000 മുതല്‍ 70,000 രൂപ വരെ വര്‍ധനയുണ്ടാകുമെന്നാണ് ഓട്ടോകാര്‍ ഇന്ത്യ ഊഹിക്കുന്നത്.

Most Read Articles

Malayalam
English summary
Reports say that the Nissan badged Duster SUV would carry the name of Terrano.
Story first published: Friday, June 7, 2013, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X