പിറന്നാള്‍ പ്രമാണിച്ച് പോളാരിസ് എടിവി ലോഞ്ച്

ആള്‍ ടെറൈന്‍ വെഹിക്കിള്‍ നിര്‍മാതാവായ പോളാരിസ് ഇന്ത്യന്‍ വിപണിയിലിറങ്ങിയിട്ട് രണ്ട് വര്‍ഷം തികയുകയാണ്. രാജ്യത്ത് എടിവികള്‍ എന്ന പേര് പോലും കേട്ടവര്‍ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന സാഹചര്യത്തെ പോളാരിസ് പതുക്കെപ്പതുക്കെ മാറ്റിയെടുത്തു ഈ രണ്ട് വര്‍ഷത്തിനിടയില്‍. നിരവധി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവര്‍ ലോഞ്ച് ചെയ്തു. കേരളത്തിലെ മൂന്നാറിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളാരിസ് എടിവി ട്രാക്കുകള്‍ തുറന്നു.

രണ്ടാം വാര്‍ഷികം വെറുതെ 'സമുചിതമായി' ആഘോഷിക്കാന്‍ പോളാരിസ് തയ്യാറല്ല. ഒരു പുതിയ മോഡല്‍ ഇന്ത്യന്‍ എടിവി ഭ്രാന്തന്മാര്‍ക്കായി അവതരിപ്പിക്കുകയാണ് പോളാരിസ് ചെയ്തിരിക്കുന്നത്. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ റേഞ്ചര്‍ ആര്‍സെഡ്ആര്‍ എക്‌സ്പി 900 മോഡല്‍ ലോഞ്ച് ചെയ്തു.

Ranger RZR XP 900

88 കുതിരശക്തിയുള്ള പോളാരിസ് പ്രോസ്റ്റാര്‍ 900 എന്‍ജിനാണ് പുതിയ എടിവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Ranger RZR XP 900

540 കിലോഗ്രാം ഭാരമുണ്ട് ഈ എടിവിക്ക്. 136 കിലോഗ്രാം ശേഷിയുള്ള കാര്‍ഗോ ബേ ഈ എടിവിയിലുണ്ട്. രണ്ടു പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും ഈ എടിവിക്ക്. ഭാരപരിധി 200 കിലോഗ്രാം.

Ranger RZR XP 900

പോളാരിസിന്റെ ഡിസൈന്‍ ഫിലോസഫിയായ 'പോളാരിസ് ഓപ്റ്റിമൈസ്ഡ് മാസ്സ് ഡിസൈന്‍' സവിശേഷതകള്‍ പേറി ഇന്ത്യയിലെത്തുന്ന ആദ്യത്തെ എടിവിയാണിത്. കേന്ദ്ര ഗുരുത്വാകര്‍ഷണം പരമാവധി കുറയ്ക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ എന്‍ജിനും മറ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേരിയബ്ള്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു റേഞ്ചര്‍ ആര്‍സെഡ്ആര്‍ എക്‌സ്പി 900-ത്തില്‍.

Ranger RZR XP 900

24,50,000 രൂപയാണ് പുതിയ എടിവിയുടെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ പോളാരിസിനുള്ള 14 ഷോറൂമുകളിലും വാഹനം ലഭ്യമാണ്.

Most Read Articles

Malayalam
English summary
Polaris India has added a new ATV model to its Indian product line. The Ranger RZR XP 900 model was launched at Ramoji Film City in Hyderabad.
Story first published: Monday, August 26, 2013, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X