പരിസ്ഥിതിസ്‌നേഹമുള്ള യുവാവേ, ഇതാ നിന്റെ വണ്ടി

ഖനിജ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ 2040 ആകുമ്പോഴേക്ക് നിരോധിക്കണമെന്ന് യുകെ-യിലെ രാഷ്ട്രീയക്കാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വാഹനങ്ങളിലേക്ക് ലോകം പതുക്കെ തിരിയുകയാണ് എന്നതിന് ഒരു മികച്ച ഉദാഹരണമാണിത്. ഇന്ത്യയില്‍ സൈക്കിള്‍ നിരോധനം നടപ്പാക്കുന്ന മമതയെപ്പോലുള്ളവരുണ്ടെങ്കിലും ലോകം അവരെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് വന്നവരെപ്പോലെ പരിഗണിക്കുന്ന കാലം ഇതാ വന്നിരിക്കുന്നു.

പരിസ്ഥിതിക്ക് അനുകൂലമായ നിലപാടെടുക്കുന്നവരില്‍ യുവാക്കളാണ് മുമ്പില്‍. ഇത്തരം വാഹനങ്ങളിലേക്ക് തിരിയാന്‍ അവര്‍ എപ്പോഴും ഒരുക്കമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നമ്മുടെ നാട്ടില്‍ ഇതിനൊരു തടസ്സമാണ്. എങ്കിലും അധികം വൈകാതെ ഇത്തരം വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലും നിറയാതിരിക്കില്ല എന്നതുറപ്പിക്കാം. ക്വാഡ് എന്ന, യുവാക്കള്‍ക്കായി ഡിസൈന്‍ ചെയ്യപ്പെട്ട ഇലക്ട്രിക് വാഹനത്തെ ഇവിടെ പരിചയപ്പെടാം.

Quad Electric ATV For Urban Youth

ആള്‍ ടെറൈന്‍ വെഹിക്കിള്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ക്വാഡ് ഓഫ് റോഡ് സാധ്യതകളുള്ള വാഹനം തന്നെയാണ്. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഡിസൈനാണ് ക്വാഡിനുള്ളത്.

Quad Electric ATV For Urban Youth

48 വാള്‍ട്ടിന്റെ ഒരു ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ നയിക്കുന്നത്.

Quad Electric ATV For Urban Youth

വീട്ടില്‍ത്തന്നെ ചാര്‍ജ് ചെയ്യാവുന്ന ക്വാഡിന്റെ ബാറ്ററി 6 മുതല്‍ 8 വരെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായും ചാര്‍ജാവും. തുടര്‍ച്ചയായി 3 മണിക്കൂര്‍ ഈ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഈ ചാര്‍ജ് മതിയാവും.

Quad Electric ATV For Urban Youth

അടിയന്തിര സാഹചര്യങ്ങളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോളാര്‍ സിസ്റ്റവും വാഹനത്തിനോടൊപ്പമുണ്ട്.

Quad Electric ATV For Urban Youth

ക്വഡിന്റെ ചാസിയടക്കമുള്ള എല്ലാ ഭാഗങ്ങളും പുനസ്സംസ്‌കരിക്കാവുന്നതാണ്.

Most Read Articles

Malayalam
English summary
Quad is a four wheeled electric vehicle that is designed for urban transportation as well as off-road trekking.
Story first published: Friday, October 18, 2013, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X