ചുരപ്പാതയിലെ കിടിലന്‍ ഡ്രിഫ്റ്റിംഗ്

99 കൊടും വളവുകളുള്ള ചുരമാണ് ടിയാന്‍മെന്‍ഷാന്‍ മലയിലൂടെ കടന്നുപോകുന്നത്. സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ പോലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഈ മലമ്പാതയില്‍ ഒരു കിടിലന്‍ ഡ്രിഫ്റ്റ് മത്സരം നടന്നു. എനര്‍ജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്‍ ആണ് ഈ കോരിത്തരിപ്പിക്കുന്ന ഡ്രിഫ്റ്റിംഗ് സംഘടിപ്പിച്ചത്.

ഹോങ്കോംകാരനായ ഡ്രിഫ്റ്റര്‍ ജേംസ് താങ് (റെഡ് ബുള്‍ ടീം), ഇറ്റാലിയന്‍ ഡ്രിഫ്റ്ററായ ഫെഡെറിക്കോ സെരിഫോ (ടീം ഓറഞ്ച് ജപ്പാന്‍) എന്നീ താരങ്ങളാണ് ഡ്രിഫ്റ്റിംഗ് നടത്തിയത്. അപകടകാരികളായ 99 വളവുകളെയും ഇരുവരും ഡ്രിഫ്റ്റ് ചെയ്‌തെടുത്തു.

മത്സരത്തില്‍ വിജയിയായിയായത് ഫെഡെറിക്കോ സെരിഫോയാണ്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് ഡ്രിഫ്റ്റ് ചെയ്ത ഫെഡറിക്കോ 100ല്‍ 96.5 എന്ന സ്‌കോര്‍ നേടി. 'ടിയാന്‍മെന്‍ഷാന്‍ ഡ്രിഫ്റ്റ് കിംഗ്' എന്ന പദവിയാണ് വിജയിക്ക് ലഭിക്കുക. കോരിത്തരിപ്പിക്കുന്ന ഈ വീഡിയോ കാണാതെ പോകരുത്!
<center><iframe width="600" height="450" src="//www.youtube.com/embed/MqxxeI6lQPs?rel=0" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
Recently Red Bull arranged a drift battle between Hong Kong based Red Bull drifter James Tang and Italian driver Federico Sceriffo from Team Orange Japan.
Story first published: Tuesday, August 27, 2013, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X