റിനോ ലോഡ്ജിക്ക് വരാതിരിക്കാനാവില്ല!

റിനോ ലോഡ്ജി എംപിവി-യുടെ വരവിനെക്കുറിച്ച് കുറെ നാളുകള്‍ക്കു മുമ്പു തന്നെ കേട്ടുതുടങ്ങിയതാണ്. സെപ്തംബര്‍ മാസത്തില്‍ ഇതെക്കുറിച്ച് വീണ്ടും കേള്‍ക്കുവാന്‍ തുടങ്ങിയ 2015ല്‍ ലോഡ്ജി ഇന്ത്യയിലെത്തുമെന്നായിരുന്നു വാര്‍ത്ത. റിനോയുടെ ഉപ-ബ്രാന്‍ഡായ ഡാസിയയുടെ പക്കലുള്ള ഈ എംപിവിയുടെ വരവിനെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വന്‍ പൊല്ലാപ്പുകള്‍ സൃഷ്ടിച്ചിട്ടും കമ്പനി കമാന്നൊരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇത്തവണ പുതിയ ചില റിപ്പോര്‍ട്ടുകള്‍ നമ്മുടെ പ്രതീക്ഷയുടെ പൊങ്കാലച്ചട്ടിയെ തിളപ്പിക്കുന്നു.

നിസ്സാനില്‍ നിന്ന് സ്വീകരിക്കാന്‍ ഇപ്പോള്‍ സാധിക്കുന്ന വാഹനങ്ങളെല്ലാം റിനോ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഹൈ-എന്‍ഡ് വാഹനങ്ങളിലേക്ക് റിനോയ്ക്ക് പോകാന്‍ താല്‍പര്യമില്ല. കൂടാതെ നിരന്തരമായ റീബാഡ്ജിംഗ് റിനോയ്ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന മറ്റൊരു പ്രശ്‌നവും ഉയര്‍ത്തപ്പെടുന്നുണ്ട്. പുട്ട് വേവാന്‍ ഇടയ്‌ക്കെങ്കിലും പീര ഇടാതെ പറ്റുമോ? അതെ, അടുത്തതായി റിനോ തനതായ ഒരു വാഹനം കൂടി നിരത്തിലെത്തിക്കുന്നുവെങ്കില്‍ അത് റിനോ ലോഡ്ജിയായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. ഈ സ്ഥാനത്തേക്ക് നേരത്തെ കണ്ടുവെച്ചിരുന്നത് നിസ്സാന്‍ ഇവാലിയയെ ആയിരുന്നു എന്നുകൂടി മനസ്സിലാക്കുക. ഇവാലിയ തരക്കേടില്ലാത്ത പരാജയം രുചിട്ടു കിടക്കുമ്പോള്‍ റിനോ അറിഞ്ഞുകൊണ്ട് റിസ്‌കെടുക്കാനിടയില്ല. ഫലം, റിനോ ലോഡ്ജി ഇന്ത്യയിലേക്ക്!

Renault Lodgy MPV

മാരുതി സുസൂക്കി എര്‍റ്റിഗയ്ക്കും ടൊയോട്ട ഇന്നോവയ്ക്കും ശക്തമായ ഒരു എതിര്‍ശക്തിയായി നില്‍ക്കാന്‍ റിനോ ലോഡ്ജിക്ക് സാധിക്കും. വിശ്വാസ്യതയുടെ കാര്യത്തില്‍ വളരെ പേരുകേട്ടതാണ് ഈ വാഹനം. ഇന്ത്യയിലെ കുടുംബസ്ഥരായ ഉപഭോക്താക്കള്‍ക്ക് ഇതൊരു മികച്ച തെരഞ്ഞെടുപ്പായി മാറും.

Renault Lodgy MPV

റിനോ ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് ചില മാറ്റങ്ങളോടെ ലോഡ്ജിക്കടിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോഗന്‍ സെഡാനിന്റെ പ്ലാറ്റ്‌ഫോമും ഇതുതന്നെയാണ്.

Renault Lodgy MPV

4.5 മീറ്റര്‍ വലിപ്പത്തിലാണ് വാഹനം വരുന്നത്. ഇന്ത്യയ്ക്കായി വലിപ്പം കുറയ്ക്കുവാനുള്ള സാധ്യത, റിനോയുടെ ഇതുവരെയുള്ള നീക്കങ്ങളുടെ ശൈലി പരിശോധിക്കുകയാണെങ്കില്‍, വളരെ കുറവാണെന്നു പറയാം.

Renault Lodgy MPV

1461 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിനുള്ളത്. ഈ എന്‍ജിന്‍ നമുക്ക് പരിചിതമാണ്. റിനോയുടെ കെ9കെ ഡീസല്‍ എന്‍ജിന്‍. 90 കുതിരശക്തിയും (4000 ആര്‍പിഎമ്മില്‍) 200 എന്‍എം ടോര്‍ക്കും (1750 ആര്‍പിഎമ്മില്‍) കെ9കെ എന്‍ജിന്‍ പകരുന്നു.

Renault Lodgy MPV

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്കെത്തിക്കുന്നത്. പരമാവധി മണിക്കൂറില്‍ 169 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ വാഹനത്തിന് കഴിയും. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 12.4 സെക്കന്‍ഡാണ് എടുക്കുക.

Most Read Articles

Malayalam
കൂടുതല്‍... #renault #mpv #റിനോ #എംപിവി
English summary
The chances of Renault Lodgy MPV launch in India is increasing.
Story first published: Friday, October 18, 2013, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X