നിസ്സാന്‍-റിനോയുടെ ആള്‍ട്ടോ 800 എതിരാളി തയ്യാറാവുന്നു

കരുതിയിരുന്ന പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന് വെളിപ്പെട്ടുവരികയാണ്. നിസ്സാന്‍ മൈക്രയുടെ വിലകുറഞ്ഞ ഒരു പതിപ്പ് മാക്ര ആക്ടിവ് എന്ന പേരില്‍ വിപണിയിലെത്തിച്ചപ്പോള്‍ ഓട്ടോ ഉലകം ഒന്നടങ്കം അത്ഭുതം കൊണ്ടു. സ്വയം ഒരു പ്രീമിയം ബ്രാന്‍ഡായി അവതരിപ്പിക്കുക എന്ന നിസ്സാന്‍-റിനോ നയത്തില്‍ നിന്നുള്ള പിന്‍വാങ്ങലിന്റെ തുടക്കം മാത്രമായിരുന്നു അതെന്ന് ചിലര്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ടാവും. നിലവിലെ ഈ സ്ഥിതിയിലേക്ക് ഒരു പുതിയ വാര്‍ത്ത മസാല ചേര്‍ക്കുന്നുണ്ട്. റിനോ-നിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതി 800ന് ഒരെതിരാളി വരാന്‍ പോകുന്നു എന്നതാണത്.

അടുത്ത മൂന്നു വര്‍ഷത്തിനകം വാഹനത്തെ രംഗത്തിറക്കുക എന്നതാണ് ഉദ്ദേസ്യമെന്നറിയുന്നു

Renault-Nissan Working On Alto 800 Competitor

2016ടു കൂടി പത്ത് കാറുകള്‍ വിപണിയിലെത്തിക്കുമെന്ന് നിസ്സാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇവയില്‍ മൂന്നെണ്ണം ഡാറ്റ്‌സന്‍ ബ്രാന്‍ഡിലാണ് വരിക.

വിലക്കുറവുള്ള ചെറുകാറുകള്‍ നിര്‍മിക്കുവാന്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡിനെ കൊണ്ടു വന്നതിനു ശേഷം നിസ്സാനും റിനോയും എന്തിനാണ് പ്രസ്തുത സെഗ്മെന്റിലേക്ക് കടക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഡാറ്റ്‌സന്‍ ബ്രാന്‍ഡ് ലോക വിപണിയികളില്‍ അതിന്റെ പ്രതിച്ഛായ ഇനിയും കെട്ടിപ്പടുക്കേണ്ടതുണ്ട് എന്നതാണ് ഉത്തരം. നിസ്സാന്‍ ബ്രാന്‍ഡിലെത്തുന്ന വാഹനത്തിന് ലഭിക്കുന്ന സ്വീകരണം ഡാറ്റ്‌സനില്‍ പ്രതീക്ഷിക്കുവാന്‍ തല്‍ക്കാലം കമ്പനി തയ്യാറല്ല എന്നുവേണം കരുതാന്‍. നിസ്സാന്‍ ആദ്യം നിര്‍മിച്ച് വിപണിയിലെത്തിക്കുകയും അതുവഴി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തതിനു ശേഷം ഡാറ്റ്‌സന്‍ ബ്രാന്‍ഡിന് ആ ഉല്‍പന്നത്തെ ഏറ്റെടുക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ എന്താണ് നിസ്സാന്‍-റിനോകളുടെ നയം എന്നത് വ്യക്തമല്ല.

ചെന്നൈയിലെ നിസ്സാന്‍-റിനോ ഗവേഷണ വികസന സ്ഥാപനത്തില്‍ ആള്‍ട്ടോ 800 എതിരാളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാര്യ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാരുതി 800നെ കൂടാതെ ഹ്യൂണ്ടായ് ഇയോണും, ഡാറ്റ്സന്‍ ഗോ തന്നെയും നിസ്സാന്‍ ചെറുകാറിന്റെ പാതയില്‍ വരുന്നുണ്ട്.

Most Read Articles

Malayalam
English summary
Ultra Low Cost Car From Nissan Confirmed Another update concerning the small car onslaught the Renault-Nissan Alliance has come from Wall Street Journal
Story first published: Friday, July 19, 2013, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X