സ്‌കോഡ ഒക്ടേവിയ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

സ്‌കോഡ ഒക്ടേവിയയുടെ തിരിച്ചുവരവിന്റെ നാള്‍ പ്രഖ്യാപിക്കപ്പെട്ടു. മൊത്തം പുതുക്കിപ്പണിതാണ് പുതിയ ഒക്ടേവിയ എത്തുന്നത്. ആഗസ്റ്റ് 9ന് നടക്കുന്ന ലോഞ്ച് ചടങ്ങില്‍ സ്‌കോഡ ചെയര്‍മാന്‍ ഡോ. എച്ച് സി വിന്‍ഫ്രീഡ് വേലന്‍ഡ് പങ്കെടുക്കും.

വാഹനത്തിന്റെ വരവിന് മുന്നോടിയായി ചില ടീസര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട് സ്‌കോഡ ഇന്ത്യ. പുതിയ വാഹനം ഒന്നു ഡ്രൈവ് ചെയ്തു നോക്കാന്‍ അവസരം ലഭിച്ചേക്കാവുന്ന മത്സരപരിപാടിയും ഒരുക്കിയിട്ടുണ്ട് സ്‌കോഡ.

പുതിയ ഒക്ടേവിയ

പുതിയ ഒക്ടേവിയ

നിങ്ങള്‍ക്കറിയാവുന്നതുപോലെ, പുതിയ ഒക്ടേവിയ വരുന്നത് ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ്. നിലവില്‍ പരാജയത്തിലോടിക്കൊണ്ടിരിക്കുന്ന ലോറ സെഡാനെക്കാള്‍ 90എംഎം നീളക്കൂടുതല്‍ ഒക്ടേവിയയ്ക്കുണ്ട്. വീതി 45 മില്ലിമീറ്റര്‍ അധികമുണ്ട്. വീല്‍ബേസ് അളവ് 2686 എംഎം ആണ്.

അകസൗകര്യം

അകസൗകര്യം

ഉയര്‍ന്ന അകസൗകര്യം പ്രദാനം ചെയ്യുന്നുണ്ട് സ്‌കോഡ ഒക്ടേവിയ. 590 ലിറ്റര്‍ എന്ന മികച്ച ബൂട്ട് സൗകര്യം വാഹനം നല്‍കുന്നു.

സുരക്ഷ

സുരക്ഷ

9 എയര്‍ബാഗുകള്‍, ലേന്‍ അസിസ്റ്റന്‍സ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിനുണ്ട്.

സുരക്ഷ

സുരക്ഷ

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ റെക്കഗനിഷന്‍ സിസ്റ്റം, ഇന്റലിജന്റ് ലൈറ്റ് അസിസ്റ്റന്റ് സിസ്റ്റം എന്നീ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളും പുതിയ ഒക്ടേവിയ പേറുന്നുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കും. ഇവയില്‍ 1.8 ലിറ്ററിന്റെ ടിഎസ്‌ഐ എന്‍ജിനാണ് കൂടുതല്‍ ശേഷിയുള്ളത്. 1.4 ലിറ്റര്‍ ശേഷിയുള്ളതാണ് പെട്രോള്‍ യൂണിറ്റ്.

Most Read Articles

Malayalam
English summary
The new Skoda Octavia will be launched in India by company's Chairman of Board of Directors Dr. H.C. Winfried Vahland.
Story first published: Thursday, July 25, 2013, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X