റാപിഡ് എസ്റ്റേറ്റ് ടെസ്റ്റ് ചെയ്യുന്നു

Skoda Rapid Spaceback
ഫാബിയ ഹാച്ച്ബാക്ക് ഉല്‍പാദനം നിറുത്താന്‍‌ സ്കോഡ ഇന്ത്യ തീരുമാനമെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓർക്കുമല്ലോ. പുതിയ വാർത്തകള്‍ പറയുന്നത് സ്കോഡ റാപിഡിന്‍റെ ഹാച്ച്ബാക്ക് പതിപ്പ് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്. ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പ്രകാരം ഹാച്ച്ബാക്ക് എന്നതിനെക്കാള്‍ എസ്റ്റേറ്റ് എന്ന വിളി അർഹിക്കുന്നുണ്ട് ഈ വാഹനം.

മിക്കവാറും എല്ലാ സെഡാന്‍/ഹാച്ച്ബാക്ക് കാറുകള്‍ക്കും എസ്റ്റേറ്റ് പതിപ്പ് നല്‍കുന്നുണ്ട് സ്കോഡ. ചെക് വിപണിയില്‍ ഇവയെ മിക്കതിനെയും കാണാം. ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന റാപിഡ് എസ്റ്റേറ്റ് 2012ല്‍ തന്നെ ആഗോള വിപണികളിലേക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആസ്ത്രേലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഇവയുടെ ടെസ്റ്റ് നടന്നതായുള്ള റിപ്പോർട്ടുകളുണ്ട്.

ടെസ്റ്റ് ചെയ്യുന്ന വാഹനത്തിന് പിന്നിലായി 'ഫാബിയ' എന്ന സ്റ്റിക്കർ പതിച്ചിരുന്നു. ഇത് ഓട്ടോ പപ്പരാസികളെ വഴി തെറ്റിക്കുക എന്ന ഉദ്ദേശ്യം വെച്ചുള്ളതായിരിക്കണമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ മിക്കവാറും നിലവിലില്ലാത്ത ഒരു സെഗ്മെന്‍റാണ് എസ്റ്റേറ്റ്. ടാറ്റയുടെ ഒരു എസ്റ്റേറ്റ് കാർ വിപണിയിലുണ്ടായിരുന്നെങ്കിലും കാര്യമായ വില്‍പന കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യൂറോപ്യന്‍ വിപണിയില്‍ ഈ സെഗ്മെന്‍റ് വളരെ സജീവമാണ്. ഇന്ത്യന്‍ വിപണിയില്‍ സാധ്യത സംശയാസ്പദമായതിനാല്‍ ഈ വാഹനം നമ്മുടെ നിരത്തിലെത്തുമെന്ന് പറയാന്‍ വയ്യ.

ജര്‍മനി പോലുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സ്കോഡയില്‍ നിന്നുള്ള എസ്റ്റേറ്റുകള്‍ക്ക് കാര്യമായ വിപണിയുണ്ട്.

Most Read Articles

Malayalam
English summary
It has spied by crazy auto paparazzis a Skoda Rapid Spaceback has been testing around.
Story first published: Tuesday, May 21, 2013, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X