മാരുതി ഭാവി ഡീസല്‍ എന്‍ജിനുകള്‍ ഏതെല്ലാം?

ലോകം വളരെപ്പെട്ടെന്ന് ഡീസലീകരിക്കപ്പെടുകയും ഡീസലെഞ്ചിനുകളില്ലാത്തവര്‍ നിരത്തുകളില്‍ നിന്ന് പതുക്കെ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇടക്കാലത്ത് സംഭവിച്ചിരുന്നു. ഇന്ത്യയില്‍ പെട്രോളിന്റെ വിലക്കയറ്റം മൂലമാണ് ഇത് സംഭവിച്ചതെങ്കില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മറ്റുപല കാരണങ്ങള്‍ കൊണ്ടാണ് ഡീസല്‍ പ്രിയം കൂടിയത്.

പെട്രോളധിഷ്ഠിതമായ കമ്പനികളായിട്ടാണ് സുസൂക്കി, ഹോണ്ട തുടങ്ങിയവര്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത്, വളരുന്ന വിപണികളില്‍ പ്രത്യേകിച്ചും സംഭവിച്ച ഡീസല്‍ കാര്‍ വിപ്ലവത്തില്‍ ഏറെ കുടുങ്ങിപ്പോയതും ഇവരാണ്. ഇവിടം മുതല്‍ പെട്രോളധിഷ്ഠിത കാര്‍ കമ്പനികള്‍ക്ക് ബോധോദയമുണ്ടായി.

Suzuki Diesel Engine Development Details Emerge

സുസൂക്കിയുടെ നിലവിലെ ഡീസല്‍ കാറുകളെല്ലാം ഫിയറ്റ് എന്‍ജുകളെ ആശ്രയിച്ചാണ് ഓടുന്നത്. വിശ്വാസ്യതയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള ഈ എന്‍ജിനുകള്‍ മുമ്പിലാണെങ്കിലും സുസൂക്കിക്ക് പരാശ്രയം ഒഴിവാക്കിയേതീരൂ. സ്വന്തമായി ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള സുസൂക്കി പദ്ധതി നടപ്പാവുന്നത് അങ്ങനെയാണ്. സുസൂക്കിയുടെ ഡീസല്‍ ഗവേഷണവികസന പരിപാടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ആദ്യത്തെ ഡീസല്‍ എന്‍ജിന്‍, ലഭ്യമായ വിവരങ്ങള്‍ പ്രകാരം, 800സിസി ശേഷിയുള്ളതായിരിക്കും. ഈ ടൂ സിലിണ്ടര്‍ യൂണിറ്റ് ഘടിപ്പിച്ച് ആദ്യം നിരത്തിലെത്തുക വൈ9ടി എന്ന രഹസ്യനാമത്തില്‍ തയ്യാറാവുന്ന പിക്കപ് ട്രക്കായിരിക്കുമെന്നാണ് കേള്‍വി.

2015ടെ ഈ എന്‍ജിന്‍ പുറത്തിറങ്ങും. മറ്റ് ഡീസല്‍ എന്‍ജിനുകള്‍1.5 ലിറ്റര്‍, 1 ലിറ്റര്‍ എന്നിവയായിരിക്കും.

Most Read Articles

Malayalam
English summary
Suzuki is said to be developing a new range of diesel engines. These will be the Japanese automaker's first ever self developed diesel powerplants.
Story first published: Friday, December 13, 2013, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X