ഇന്‍ഡിക വിസ്ത ഡി90 പിന്‍വലിച്ചു

ടാറ്റ ഇന്‍ഡികയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ വിസ്ത ഡി90-യെ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. 2012ല്‍ ലോഞ്ച് ചെയ്ത ഈ വാഹനം വിപണിയില്‍ വേണ്ടത്ര മികവ് പ്രകടിപ്പിച്ചിരുന്നില്ല. ടാറ്റ ഇന്‍ഡിക വിസ്ത ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി മോഡലായിട്ടാണ് ഡി90 വിപണിയിലെത്തിയത്.

ടാറ്റ ഷോറൂമുകളില്‍ നിന്ന് ഈ കാര്‍ എടുത്തു നീക്കിക്കൊണ്ടിരിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tata Indica Vista D90 Discontinued

വിസ്ത ഡി90ക്ക് ഒരു പകരക്കാരന്‍ വിപണിയിലെത്താനൊരുങ്ങുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഇതിനിടെ വന്നിരുന്നു. വരുന്ന ദില്ലി എക്‌സ്‌പോയില്‍ ഈ പുതിയ വാഹനം അവതരിപ്പിച്ചേക്കും.

രണ്ട് പുതിയ വാഹനങ്ങള്‍ ടാറ്റയുടെ ഗവേഷണവികസന കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നുണ്ട്. ഫാല്‍ക്കണ്‍, ഫാല്‍ക്കണ്‍4 എന്നിവയാണവ.

വിസ്ത ഡി90യുടെ പിന്‍ഗാമിയായി ഫാല്‍ക്കണ്‍4 എന്ന രഹസ്യപ്പേരില്‍ ടാറ്റ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനം രംഗത്തിറങ്ങും.

ടാറ്റ മാന്‍സ സെഡാനിന് പകരക്കാരനായി ഒരു വാഹനവും ടാറ്റയുടെ ഗവേഷണകേന്ദ്രത്തില്‍ തയ്യാറാവുന്നുണ്ട്. ഫാല്‍ക്കണ്‍5 എന്നാണ് ഈ വാഹനത്തിന് ഇപ്പോഴിട്ടിരിക്കുന്ന രഹസ്യനാമം. ടാറ്റയുടെ യൂറോപ്യന്‍ ഡിസൈന്‍ കേന്ദ്രത്തിലാണ് വിസ്ത ഡി90യുടെ പിന്‍ഗാമി ഡിസൈന്‍ ചെയ്യപ്പെടുന്നത്.

Most Read Articles

Malayalam
English summary
Tata Motors has reportedly discontinued production of its premium hatchback model, the Vista D90.
Story first published: Thursday, December 12, 2013, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X