ഇന്‍ഡികയ്ക്കും ഇന്‍ഡിഗോയ്ക്കും സിഎന്‍ജി പതിപ്പ്

ടാറ്റ ഇന്‍ഡിക ഹാച്ച്ബാക്ക്, ടാറ്റ ഇന്‍ഡിഗോ ഇസിഎസ് കോംപാക്ട് സെഡാന്‍ എന്നിവയ്ക്ക് സിഎന്‍ജി വേരിയന്റുകള്‍ പുറത്തിറങ്ങി. 'ഇമാക്‌സ്' എന്ന പേര് കൂടെ ചേര്‍ത്താണ് ഈ വേരിയന്റുകള്‍ അറിയപ്പെടുക. ഇന്‍ഡിക ഇമാക്‌സ്, ഇന്‍ഡിഗോ ഇമാക്‌സ് എന്നിങ്ങനെ.

എന്‍ജിന്‍
രണ്ട് വാഹനങ്ങളിലും 1.2 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഇരട്ട ഇന്ധന എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. 65 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

കാറുലകത്തിലെ 10 കൂതറകൾ (ഒന്നാമത് ടാറ്റ ഇൻഡിക!)

ഇന്‍ഡിക സിഎന്‍ജി പതിപ്പായ ഇന്‍ഡിക ഇമാക്‌സ് 23.7 കിമി/കിഗ്രാം മൈലേജ് പകരുമെന്നാണ് അവകാശവാദം. സിഎന്‍ജിയില്‍ 230 കിലോമീറ്റര്‍ റെയ്ഞ്ചും പെട്രോളില്‍ 600 കിലോമീറ്റര്‍ റെയ്ഞ്ചും ലഭിക്കും.

ഇന്‍ഡിക ഇമാക്‌സ് വില

ഇന്‍ഡിക ഇമാക്‌സ് വില

ണ്ട് വേരിയന്റുകളില്‍ ഇന്‍ഡിക ഇമാക്‌സ് ലഭിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.99 ലക്ഷം രൂപയാണ് ജിഎല്‍എസ് വേരിയന്റിന് വില. ജിഎല്‍എക്‌സ് വേരിയന്റിന് 4.26 ലക്ഷം രൂപയും വിലയാണ്.

ഇന്‍ഡിഗോ ഇമാക്‌സ്

ഇന്‍ഡിഗോ ഇമാക്‌സ്

4.6 കിമി/കിഗ്രാം മൈലേജ് അവകാശപ്പെടുന്നു കമ്പനി. സിഎന്‍ജിയില്‍ 230 കിലോമീറ്ററും പെട്രോളില്‍ 650 കിലോമീറ്ററും റെയ്ഞ്ച്.

Tata Indigo eMax CNG And Tata Indica eMax CNG Variants

ഇന്‍ഡിഗോ ഇമാക്‌സ് ജിഎല്‍എസ്സിന് വില ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.99 ലക്ഷമാണ്. ജിഎല്‍എക്‌സ് വേരിയന്റിന് 5.27 ലക്ഷം രൂപ വിലവരും.

Tata Indigo eMax CNG And Tata Indica eMax CNG Variants

സിഎന്‍ജി ഇന്ധനം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ ഈ വാഹനങ്ങള്‍ വില്‍ക്കുകയുള്ളൂ. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ സിഎന്‍ജി ഇന്ധനം വില്‍ക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata Motors has launched the CNG variants of its Indica hatchback and Indigo eCS compact sedan.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X