ദീപാവലിക്കു മുമ്പ് ടാറ്റ കാറുകള്‍ക്ക് വിലകൂടും

Tata Motors To Hike Prices
ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങള്‍ക്ക് വരുന്ന ദീപാവലിക്കാലത്ത് വില വര്‍ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണ് മുമ്പായാണ് വിലവര്‍ധന നടപ്പില്‍ വരിക. ഇത് മിക്കവാറും സെപ്തംബറില്‍ നടക്കാനാണ് സാധ്യത കാണുന്നത്.

കാര്‍ വില്‍നയില്‍ വന്‍തോതിലുള്ള ഇടിവാണ് ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞ മാസങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. ഗുരുതരമായ നിലയിലേക്ക് വില്‍പന ഇടിഞ്ഞത് പരിഹരിക്കാന്‍ വിലക്കിഴിവ് അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ചു വരികയാണ് കമ്പനി.

വരുന്ന ഉത്സവ സീസണു മുമ്പായി കാറുകള്‍ക്ക് വില ഉയര്‍ത്തുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ടാറ്റ പാസഞ്ചര്‍ വാഹന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അങ്കുഷ് അറോറ വ്യക്തമാക്കി.

വാഹനവിപണിയിലെ ഇടിവ് 9 ശതമാനം കണ്ടാണെന്ന് കണക്കുകള്‍ പറയുന്നു. മാരുതിയുടെ ഇടിവ് 8.17 ശതമാനമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പന് 29.17 ശതമാനത്തോളം ഇടിഞ്ഞതായാണ് കണക്ക്. ജൂണ്‍ മാസത്തില്‍ ടാറ്റ പാസഞ്ചര്‍ വിഭാഗം മൊത്തം വിറ്റഴിച്ചത് 9,628 യൂണിറ്റ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,595 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിരുന്നു.

ഡിസ്‌കൗണ്ടുകള്‍ വഴി വാഹനവില്‍പന വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ നടത്തിവരുന്നുണ്ട്. സഫാരി സ്റ്റോമിനുമേല്‍ 30,000 രൂപയുടെ ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്സും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പല മോഡലുകള്‍ക്കും ഇത്തരം ഓഫറുകള്‍ നിലവിലുണ്ട്.

Most Read Articles

Malayalam
English summary
Tata Motors is pointing towards a hike in the prices of their car models before diwali.
Story first published: Friday, July 26, 2013, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X