നാനോ ഡീസല്‍ 2014 മാര്‍ച്ചില്‍ ലോഞ്ച് ചെയ്യും

ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് ലോഞ്ച് സംബന്ധിച്ച് ഔദ്യോഗികമായ ഉറപ്പ് വന്നു. ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിം ആണ് സംഗതി സ്ഥിരീകരിച്ചത്. ടാറ്റ നാനോ ഡീസല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് കാള്‍ സ്ലിമ്മിന്റെ വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ വിപണിയില്‍ വാഹനമുണ്ടാകും.

ടാറ്റ നാനോയുടെ വിപണിദുര്‍ഗതി അവസാനിപ്പിക്കാന്‍ ശേഷിയുള്ള ചിലതും കൊണ്ടാണ് ഡീസല്‍ പതിപ്പ് വരുന്നത് എന്നതിനാല്‍ വന്‍ ആകാംക്ഷയാണ് ഇതുസംബന്ധിച്ച് വളര്‍ന്നിട്ടുള്ളത്. അധികം വൈകാതെ തന്നെ നാനോയെ ഒരു 'സ്മാര്‍ട് സിറ്റി കാര്‍' ആയി വളര്‍ത്തിയെടുക്കുമെന്ന് ടാറ്റ തലവന്‍ സൈറസ് മിസ്ത്രിയുടെ പ്രഖ്യാപനം വന്നത് ഈയിടെയാണ്.

മികച്ച മൈലേജ് നിരക്ക് പ്രദാനം ചെയ്യുമെന്നതിനാലും കുറെക്കൂടി കരുത്ത് എന്‍ജിനുണ്ടാകുമെന്നത് കണക്കിലെടുത്തും കൂടുതല്‍ ഉപഭോക്താക്കള്‍ വാഹനം വാങ്ങെനെത്തുമെന്നാണ് ഇപ്പോഴത്തെ കണക്കൂ കൂട്ടല്‍. ഡീസല്‍ നാനോ ക്ലിക്കാകുകയാണെങ്കില്‍ ടാറ്റയുടെ സനന്ദ് പ്ലാന്റിന്റെ ഒഴിഞ്ഞു കിടക്കുന്ന ഭൂരിഭാഗം വരുന്ന അസംബ്ലി ലൈന്‍ കൂടി പ്രവര്‍ത്തനത്തിലെത്തിക്കാന്‍ കഴിയും.

Tata Motors Nano Diesel Confirmed

800 സിസി ശേഷിയുള്ളതാണ് പുതിയ ഡീസല്‍ എന്‍ജിന്‍. 40 കുതിരകളുടെ കരുത്ത് (4,000 ആര്‍പിഎമ്മില്‍) ഈ എന്‍ജിനുണ്ട്. മൈലേജ് 35നും 40നും ഇടയ്ക്ക് ലഭ്യമാക്കാന്‍ എന്‍ജിന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പലതും പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇത് ഈ വാഹനത്തെ ഇന്ത്യയിലെ ഏറ്റവും മൈലേജ് കൂടിയ കാര്‍ എന്ന ബഹുമതിക്ക് അര്‍ഹമാക്കും.

ബോഷും ഗാരറ്റുമാണ് എന്‍ജിന്‍, ടർബോചാർജർ എന്നിവയുടെ നിര്‍മാണം നിര്‍വഹിച്ചത്. ഇത്രയും ചെറിയ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. മിക്കവാറും ഘടകഭാഗങ്ങള്‍ പ്രത്യേകമായി ഡവലപ് ചെയ്യേണ്ടി വന്നു. വാഹനത്തിന്റെ ടര്‍ബോ ചാര്‍ജര്‍ നിര്‍മാണവും ദുഷ്‌കരമായിരുന്നു.

Most Read Articles

Malayalam
English summary
Speaking to Reuters, Karl Slym, Managing Director, Tata Motors, revealed the diesel tata nano was due for launch by the end of the financial year.
Story first published: Thursday, September 5, 2013, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X