ടാറ്റയില്‍ നിന്ന് പുതിയ ചെറുകാര്‍: X0

Tata Xo
ടാറ്റ മോട്ടോഴ്സ് ഒരു പുതിയ ചെറുകാര്‍ നിര്‍മിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്‍ഡിക ഹാച്ച്ബാക്കിന് താഴെ സ്ഥിതി ചെയ്യുന്ന വിധത്തിലാണ് പുതിയ കാര്‍ വരിക. ഈ വാഹനം സനന്ദ് പ്ലാന്‍റിലാണ് നിര്‍മിക്കുക എന്നു കേള്‍ക്കുന്നു.

സനന്ദ് പ്ലാന്‍റില്‍ നിന്ന് പുതിയൊരു കാര്‍ നിര്‍മിക്കാന്‍ കമ്പനി ഒരുങ്ങുന്നു എന്ന വാര്‍ത്ത തീര്‍ച്ചയായും വിശ്വസിക്കണം. നിലവില്‍ ടാറ്റയ്ക്ക് വേണ്ടി നിര്‍മിച്ച വലിയ പ്ലാന്‍റ് ശരിയായി ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. പ്ലാന്‍റ് ശേഷിയുടെ 20 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മാത്രമേ പ്ലാന്‍റില്‍ കാര്‍ നിര്‍മാണം നടക്കുന്നുള്ളൂ. 2.5 ലക്ഷം യൂണിറ്റാണ് സനന്ദ് പ്ലാന്‍റിന്‍റെ ശേഷി.

X0 എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കോഡ് നാമമാണോ എന്ന് വ്യക്തമല്ല.

ഇന്‍ഡിക പ്ലാറ്റ്ഫോമിലായിരിക്കും പുതിയ നിര്‍മിതി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2015ടെ X0 നിര്‍മാണം തുടങ്ങും.

ശരിയായ വില്‍പന കണ്ടെത്താന്‍ ഈ വാഹനത്തിന് സാധിക്കുകയാണെങ്കില്‍ സനന്ദ് പ്ലാന്‍റിന്‍റെ ഉല്‍പാദനശേഷി പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.ടാറ്റ നാനോ എന്ന ടാറ്റയുടെ സ്വപ്നവാഹനം കമ്പനിക്ക് തരക്കേടില്ലാത്ത പണിയാണ് കൊടുത്തത്. വില്‍പനയില്‍ അടിക്കടി ഇടിവ് വന്നുകൊണ്ടിരിക്കുന്ന ഈ വാഹനത്തെ രക്ഷിച്ചെടുക്കാന്‍ ഇനിയും കൂടുതല്‍ മുന്നേറേണ്ടിയിരിക്കുന്നു ടാറ്റ. 'ചീപ്പ് കാര്‍' എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ തക്കതായൊന്നും ടാറ്റ ഇതുവരെ ചെയ്തിട്ടില്ല. നഗരത്തിലെ ട്രാഫിക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന ഈ വാഹനം ഡിസൈന്‍ സൗന്ദര്യം കൊണ്ടും ഇന്ത്യക്കാരന്‍റെ മനസ്സ് കവര്‍ന്നിട്ടുണ്ട്. എന്നാല്‍, അരിഷ്ടിച്ച് പിടിച്ച് കാര്‍ വാങ്ങുന്ന ഇടത്തരക്കാരന്‍ വിലകുറഞ്ഞ കാര്‍ എന്ന ലേബലുള്ള ഒന്നിലേക്ക് നീങ്ങുന്നില്ല എന്നതാണ് പ്രശ്നം.

പുതിയ വാഹനം വിജയിക്കുകയാണെങ്കില്‍ നാനോയുടെ കാര്യത്തില്‍ സ്ട്രാറ്റജിക്കലായ മാറ്റത്തിന് ടാറ്റയ്ക്ക് ധൈര്യം ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

മാരുതി സുസുക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടുക എന്നതായിരിക്കും X0 കാറിന്‍റെ ദൗത്യം.

Most Read Articles

Malayalam
English summary
Tata Motors is planning on introducing a new compact car that will be placed below the Indica hatchback, named Tata XO.
Story first published: Tuesday, May 14, 2013, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X