ടാറ്റ നാനോ ഡീസല്‍ ചാരപ്പടങ്ങള്‍

നമുക്കറിയാവുന്നതുപോലെ ടാറ്റ, നാനോ കാറില്‍ നിക്ഷേപിച്ച പ്രതീക്ഷകള്‍ അതിന്റെ സാമ്പത്തിക നിക്ഷേപത്തെക്കാള്‍ വലുതായിരുന്നു. ഒരു വന്‍ സംഭവമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും ശരിയായ വില്‍പനാ നയത്തിന്റെ അഭാവം മൂലം നാനോ ഒരു പരാജയമായി മാറുകയായിരുന്നു. നയപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കുഴപ്പങ്ങളെ അതേ മുള്ളുകൊണ്ട് എടുക്കുവാനുള്ള പദ്ധതികള്‍ക്ക് ടാറ്റ രൂപം കൊടുത്തു കഴിഞ്ഞിട്ടുണ്ട്.

വിലകുറഞ്ഞ കാര്‍ എന്ന ചീത്തപ്പേരില്‍ നിന്ന് കൗതുകം നിറഞ്ഞ ഡിസൈനിലുള്ള മനോഹരമായ ഒരു ചെറുകാര്‍ എന്നതിലേക്ക് സ്വയം മാറുവാനുള്ള പദ്ധതികള്‍ക്കാണ് ടാറ്റ രൂപം നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് കുറെക്കൂടി കരുത്തേറിയ 800 സിസി എന്‍ജിന്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ വാഹനം വരുന്ന വര്‍ഷം ആദ്യത്തില്‍ ഇന്ത്യന്‍ നിരത്തികളിലെത്താന്‍ തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ ചാരപ്പടങ്ങള്‍ ഇതിനിടെ പലവട്ടം നമുക്ക് ലഭിച്ചിരുന്നുവെങ്കിലും ഇത്രയും വ്യക്തതയുള്ള ചിത്രങ്ങള്‍ ഇതാദ്യമായാണ് ലഭിക്കുന്നത്. റഷ്‍ലേന്‍ ബ്ലോഗിലെ ഞങ്ങളുടെ ചെങ്ങായിമാര്‍ക്ക് നന്ദി.

നിലവില്‍ 624 സിസി ശേഷിയുള്ള 2 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നാനോ പേറുന്നത്. ഈ എന്‍ജിന് 36 കുതിരശക്തിയുണ്ട്. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലിറ്ററിന് 23.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ടാറ്റ നാനോ. വരാനിരിക്കുന്ന ഡീസല്‍ നാനോ ഇതിലേറെ മൈലേജുള്ളതായിരിക്കും.

Tata Nano Diesel Spy Shots

ചിത്രത്തില്‍ കാണാവുന്നതുപോലെ എയര്‍ ഡാമും ബംപറും ചേര്‍ന്ന ഭാഗം നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമാണ്. ഫോഗ് ലാമ്പുകള്‍ സ്ഥാപിക്കാനുള്ള ഇടം എയര്‍ഡാമിന്റെ രണ്ട് അറ്റങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നതായി കാണാം.

ചിത്രങ്ങള്‍: റഷ്‌ലേന്‍

Tata Nano Diesel Spy Shots

പാസഞ്ചര്‍ സൈഡ് റിയര്‍ വ്യൂ മിററിന്റെ അസാന്നിധ്യം ശ്രദ്ധിക്കുക. ചെലവ് ചുരുക്കലിന്റെ തന്ത്രമാണിത്. നേരത്തെ മാരുതി ആള്‍ട്ടോ 800 പരീക്ഷിച്ചത്. എന്‍ജിന്‍ സ്ഥിതി ചെയ്യുന്ന പിന്‍വശത്ത് ഒരു എയര്‍ഡാം നല്‍കിയതും കാണാം. ഇതിന്റെ ഡിസൈനും മുന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാണ്.

Tata Nano Diesel Spy Shots

അടുത്ത വര്‍ഷമാണ് ലോഞ്ച് നടക്കുന്നതെങ്കിലും വാഹനത്തിന് 2015 മോഡല്‍ എന്ന വിശേഷണമാണ് ലഭിക്കുക. ഡീസല്‍ മോഡല്‍ എന്നതിലുപരിയായി ടാറ്റ നാനോയുടെ പുതുക്കിയ മോഡല്‍ എന്ന തരത്തിലുള്ള പരിഗണന വാഹനത്തിന് ലഭിക്കും. അതായത് പെട്രോള്‍ മോഡലുകളും സമാനമായ ഡിസൈന്‍ പേറി നിരത്തികളിലെത്തും എന്ന്.

Tata Nano Diesel Spy Shots

മാരുതി സുസൂക്കിയുടെ ഒരു 800 സിസി ഡീസല്‍ എന്‍ജിന്‍ തയ്യാറാക്കുന്ന തിരക്കിലാണെന്ന് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഇത് നാനോയെ സംബന്ധിച്ച് ഒരു ശുഭസൂചനയാണ്. ഇത്രയും കാലം ഒരു എതിരാളി ഇല്ലാതിരുന്നതും നാനോയ്ക്ക് അടിയായി മാറിയിരുന്നു. ഇനി അതുണ്ടാകില്ലെന്ന് മാരുതി സുസൂക്കി ഉറപ്പാക്കിക്കഴിഞ്ഞു.

Most Read Articles

Malayalam
English summary
Some of our friends in Rushlane have posted some spy images of Tata Nano Diesel car.
Story first published: Thursday, August 22, 2013, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X