ടാറ്റ നാനോ വില്‍പനയില്‍ വന്‍ ഇടിവ്

നടപ്പ് വര്‍ഷത്തെ ആദ്യപാദം പിന്നിടുമ്പോള്‍ ടാറ്റ നാനോ എക്കാലത്തെയും മോശം വിപണി പ്രകടനം നടത്തിയതിന്‍റെ കണക്കുകളാണ് പുറത്തുവരുന്നത്. 2013ന്‍റെ ആദ്യ മൂന്നു മാസങ്ങളിലായി 4,516 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്.

ജനുവരിയില്‍ 1504, ഫെബ്രുവരിയില്‍ 1505, മാര്‍ച്ചില്‍ 1505 എന്നിങ്ങനെയാണ് വില്‍പനയുടെ പോക്ക്. 2012ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകളുടെ നിരയിലായിരുന്നു ടാറ്റ നാനോ എന്നത് കൂടി ഇതോടൊപ്പം ആലോചിക്കേണ്ടതുണ്ട്.

Tata Nano

ഗുജറാത്തിലെ സനന്ദില്‍ നിര്‍മിച്ച പ്ലാന്‍റിലാണ് ടാറ്റ നാനോ നിര്‍മിക്കപ്പെടുന്നത്. വര്‍ശത്തില്‍ 2.5 ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്‍റിനുണ്ട്. എന്നാല്‍, ഈ പ്ലാന്‍റിന്‍റെ ശേഷി കാര്യമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല ഇതുവരെ.

നിലവില്‍ പ്ലാന്‍റ് ശേഷിയുടെ 10 ശതമാനം മാത്രം വാഹനങ്ങളാണ് വിപണിയില്‍ പുറത്തിറങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നവത് പ്രകാരം ആഴ്ചയില്‍നാല് ദിവസം മാത്രമാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്.

അതെസമയം ടാറ്റ നാനോയ്ക്ക് മാത്രമല്ല ഇടിവ് സംഭവിച്ചിട്ടുള്ളതെന്നതും കാണാതിരുന്നുകൂടാ. മാര്‍ച്ച് മാസത്തില്‍ ടാറ്റ മോട്ടോഴ്സിന് 67 ശതമാനം ഇടിവാണ് വില്‍പനയില്‍ വന്നിരിക്കുന്നത്. അവിശ്വസനീയം എന്നുതന്നെ വിളിക്കാവുന്ന ഈ ഇടിവ് ടാറ്റയെ വില്‍പനാനയം പുനപ്പരിശോധിക്കാന്‍ വരെ പ്രേരിപ്പിച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Tata Nano registers worst ever Q1 sales.
Story first published: Friday, April 12, 2013, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X