ടാറ്റ നാനോയ്ക്ക് പവര്‍ സ്റ്റിയറിംഗ് വരും

ടാറ്റ നാനോയെ ഇനി പിടിച്ചാല്‍ കിട്ടില്ല എന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വന്‍ തോതില്‍ മാധ്യമലോകത്തെ ആകര്‍ഷിക്കുകയുണ്ടായി. നാനോ നിലവിലെ 'ബജറ്റ് കാര്‍' ഇമേജില്‍ നിന്ന് പുറത്തു കടക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു 'സ്മാര്‍ട് സിറ്റി കാര്‍' ആയി വളരാന്‍ വാഹനത്തിന് സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസപ്പെടുകയുണ്ടായി.

പിന്നാലെ വരുന്ന മറ്റൊരു വാര്‍ത്ത വാഹനത്തെ വലിയ തോതില്‍ പുതുക്കുന്നതിനെക്കുറിച്ചാണ്. പുതിയ ഇന്റീരിയറും പവര്‍ സ്റ്റീയറിംഗുമുള്ള ടാറ്റ നാനോ ഭാവിയില്‍ വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.

Tata Nano

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ടാറ്റ നാനോയ്ക്ക് ഏറ്റവുമൊടുവിലത്തെ പരിഷ്‌കരണം ലഭിച്ചത്. ഇനി അടുത്ത വര്‍ഷം ഡീസല്‍ മോഡലിന്റെ വരവിനൊപ്പം ഒരു പുതുക്കല്‍ കൂടി ലഭിക്കും. ഈ പുതുക്കലില്‍ വലിയ തോതിലുയള്ള ഇന്റീരിയര്‍ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. പവര്‍ സ്റ്റീയറിംഗ് വരാനും വഴി കാണുന്നില്ല.

2016 മോഡലില്‍ ഒരുപക്ഷെ ഇപ്പറയുന്ന മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം. ഇതെല്ലാം തന്നെ ഡീസല്‍ നാനോയുടെ വില്‍പനയെ ആശ്രയിച്ചിരിക്കും എന്നുകൂടി പറയേണ്ടതുണ്ട്.

യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുകയെന്ന് സൈറസ് മിസ്ത്രി പറയുന്നു. മികച്ച ഇന്ധനക്ഷമത എന്ന വാഗ്ദാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ വാഹനത്തെ പ്രകടനക്ഷമതയുടെയും ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ മേന്മയുടെയും കാര്യത്തില്‍ മുന്നാക്കം കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം.

2015 ഡീസല്‍ നാനോയുടെ ചാരപ്പടങ്ങള്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് വാഹനത്തിന്. ഇനി വരാനിരിക്കുന്ന മറ്റൊരു നാനോ പതിപ്പ് സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

Most Read Articles

Malayalam
English summary
Cyrus Mistry, the Chairman of Tata Group, has confirmed that the company will bring out a nano car with new interior and a power steering.
Story first published: Friday, August 23, 2013, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X