ടെസ്‍ല എന്തുകൊണ്ട് ഇന്ത്യയില്‍ വരില്ല?

Tesla Entry Level Car
ടെസ്‍ല മൂന്നാംതലമുറ എസ് ഇലക്ട്രിക് സെഡാനിന്‍റെ ലോഞ്ച് എന്ന് സംഭവിക്കുമെന്നത് ഒരു വല്യ ചോദ്യമായി കിടക്കുകയായിരുന്നു. 2014ല്‍ വിപണിയിലെത്തുമെന്ന് ടെസ്‍ല സിഇഒ എലണ്‍ മസ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്ന് വിരുദ്ധമായ വാര്‍ത്തകള്‍ നിരന്ത്രമായി വന്നുതുടങ്ങിയതോടെ ഓട്ടോ ഉലഹം വീണ്ടും കണ്‍ഫ്യൂഷനടിച്ച് കിറുങ്ങി. ഇപ്പോള്‍ ഔദ്യോഗികമായ സ്ഥിരീകരണം വഴി പ്രസ്തുത ആശയക്കുഴപ്പത്തിന് അറുതി വരുത്തിയിരിക്കുകയാണ് കമ്പനി.

2016ലായിരിക്കും വണ്ടി വിപണില്‍ പ്രവേശിക്കുക എന്നാണ് കമ്പനി നല്‍കുന്ന വിശദീരണം. എന്‍ട്രി ലെവല്‍ സെഡാന്‍ മോഡലായി എത്തുന്ന ഈ വാഹനം നിസ്സാന്‍ ലീഫ് ഇലക്ട്രിക് സെഡാന്‍ കാറിന്‍റെ പരിസരത്തായി വില കാണുമെന്നാണ് വിചാരിക്കേണ്ടത്.

ഒരു നിക്ഷേപക സംഗമത്തില്‍ വെച്ചാണ് എന്‍ട്രി ലെവല്‍ ടെസ്‍ല സെഡാന്‍ വരവ് സംബന്ധിച്ച് കൃത്യമായ ധാരണ നല്‍കിയത്. നിലവിലെ ടെസ്‍ല എസ് മോഡലിനെക്കാള്‍ ചെറുതാണ് പുതിയ വാഹനമെന്ന കാര്യം അദ്ദേഹം അസന്ദിഗ്ധമായി വ്യക്തമാക്കി.

മൂന്നാം തലമുറ എസ് സെഡാന്‍ 25,000 ഡോളറിന്‍റെയും 30,000 ഡോളറിന്‍റെയും പരിസരത്തായിരിക്കും വില കാണുക എന്നാണൂഹിക്കേണ്ടത്. നിസ്സാന്‍ ലീഫ് വിലയെ ആധാരമാക്കിയാണ് ഈ ഊഹം.

ടെസ്‍ല എന്‍ട്രി ലെവല്‍ സെഡാന്‍ ഒരു ആഗോള മോഡലാണ്. ഇക്കാരണത്താല്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നാം ഈ വണ്ടി ഇന്ത്യയിലേക്ക് വരുമോ എന്ന്. സംശയിക്കേണ്ട, വരില്ല. ടെസ്‍ലയെപ്പോലൊരു വാഹനത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം നമ്മുടെ അടിസ്ഥാന സൗകര്യം വേണ്ടമാതിരി വികസിച്ചിട്ടില്ല എന്നതാണ് ആദ്യം പറയേണ്ട സംഗതി. ടെസ്‍ലയ്ക്ക് ഇന്ത്യയില്‍ നിലവില്‍ കച്ചോടമൊന്നുമില്ലാത്തതിനാല്‍ ഇറക്കുമതിയാണ് ഏകവഴി. ഒരു ഇലക്ട്രിക് കാര്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചാല്‍ തന്നെയും അതിന്‍റെ വില താങ്ങാന്‍ നമ്മുടെ സാമ്പത്തികത്തിനാവില്ല എന്നതിനുദാഹരണമാണ് മഹീന്ദ്ര രേവയുടെ നിലവിലെ സ്ഥിതി. ഇലക്ട്രിക് കാര്‍ ഇറക്കുമതി ചെയ്യാന്‍ വന്‍ സാമ്പത്തികശേഷിയും പരിസ്ഥിതിബോധവും ഒരുമിച്ചുണ്ടാകേണ്ടതുണ്ട്. ഇത് അങ്ങേയറ്റം അപൂര്‍വമാണ്.

Most Read Articles

Malayalam
English summary
The third generation Tesla s entry level sedan will be launched by 2016.
Story first published: Friday, June 7, 2013, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X