ഗ്രഹങ്ങളിലേക്ക് യാത്ര പോയ കാറുകള്‍

By Santheep

ലോകത്തില്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും മികച്ച എടിവി അഥവാ ആള്‍ ടെറെയ്ന്‍ വാഹനം ഏതാകുന്നു? പോളാരിസ്സിന്റെയും ഹോണ്ടയുടെയും ലോകോത്തര എടിവികളില്‍ തപ്പിത്തിരയാന്‍ നിന്നാല്‍ ഈ ചോദ്യത്തിനുത്തരം കിട്ടില്ല. സ്‌പേസ് കാറുകള്‍ എന്ന് വിളിക്കുന്ന പര്യവേക്ഷണ വാഹനങ്ങള്‍ക്കിടയിലാണ് ലോകോത്തരമായ ഒരുപക്ഷെ പ്രപഞ്ചോത്തരവുമായ എടിവികളെ കണ്ടെത്താന്‍ കഴിയുക.

ചൊവ്വാഗ്രഹം അരിച്ചു പെറുക്കി വരാന്‍ നാസ പറഞ്ഞുവിട്ട ക്യൂരിയോസിറ്റി റോവര്‍ എന്ന വാഹനത്തെ ലോകത്തിലെ ഏറ്റവും സന്നാഹപ്പെട്ട എടിവിയായി മനസ്സിലാക്കാവുന്നതാണ്. സാങ്കേതികമായി ഇത്രയേറെ മുന്നേറിയ മറ്റൊരു സ്‌പേസ് കാര്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. ഇന്ത്യ ഇപ്പോള്‍ അയച്ചിരിക്കുന്ന പര്യവേക്ഷണവാഹനത്തെ ഒരു കാരണവശാലും ക്യൂരിയോസിറ്റിയുമായി താരതമ്യം ചെയ്യാന്‍ പാടുള്ളതല്ല.

അപ്പോളോ ലൂണാര്‍ റോവിംഗ് വെഹിക്ക്ള്‍

അപ്പോളോ ലൂണാര്‍ റോവിംഗ് വെഹിക്ക്ള്‍

ചന്ദ്രോപരിതലത്തില്‍ സോവിയറ്റ് യൂണിയന്‍ ആദ്യത്തെ വാഹനമെത്തിച്ചപ്പോള്‍ പ്രസ്തുത നേട്ടത്തെ മറികടക്കുക എന്ന അമേരിക്കയുടെ ചിന്തയില്‍ നിന്നാണ് അപ്പോളോ ലൂണാര്‍ റോവിംഗ് വെഹിക്ക്ള്‍ സൃഷ്ടിക്കപ്പെട്ടത്. 1971 മുതല്‍ 72 വരെ നീണ്ടു നിന്ന മൂന്ന് അപ്പോളോ പ്രോഗ്രാമുകളില്‍ നാസ ഉപയോഗിച്ചത് ലൂണാര്‍ റോവിംഗ് വെഹിക്കിളാണ്.

അപ്പോളോ ലൂണാര്‍ റോവിംഗ് വെഹിക്ക്ള്‍

അപ്പോളോ ലൂണാര്‍ റോവിംഗ് വെഹിക്ക്ള്‍

ഓരോ റോവറുകളും 30 കിലോമീറ്ററില്‍ കൂടുതല്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുകയുണ്ടായില്ല. രണ്ട് സീറ്റുകളുള്ള ഈ വാഹനം ഫോര്‍വീല്‍ ഡ്രൈവായിരുന്നു.

സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ വെഹിക്ക്ള്‍

സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ വെഹിക്ക്ള്‍

ചന്ദ്രോപരിതലത്തില്‍ ഓടിക്കളിക്കുന്ന ഒരു വണ്ടി അയയ്ക്കുക എന്ന താല്‍പര്യം ആദ്യത്തെ ഉദ്യമത്തോടെ നാസ മതിയാക്കിയിരുന്നു. സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ വെഹിക്ക്ള്‍ നിര്‍മിച്ചത് കൂടുതല്‍ ആഴമേറിയ പഠനങ്ങള്‍ക്കു വേണ്ടിയാണ്. ഇതൊരു കണ്‍സെപ്റ്റ് മോഡല്‍ മാത്രമാണിപ്പോള്‍.

സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ വെഹിക്ക്ള്‍

സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ വെഹിക്ക്ള്‍

ഒട്ടും മെയിന്റനന്‍സ് ആവശ്യമില്ല എന്നതാണ് ഈ വാഹനത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും പര്യവേക്ഷണം ഉദ്ദേശിച്ചാണ് ഈ കാറിനെ നാസ അയയ്ക്കുന്നത്. 2010ല്‍ നിര്‍മാണം തുടങ്ങിയ ഈ കാറിനായി 153 ദശലക്ഷം ഡോളര്‍ ചെലവിട്ടു.

മാര്‍സ് പാത്ത്‌ഫൈന്‍ഡര്‍/സോജേണര്‍

മാര്‍സ് പാത്ത്‌ഫൈന്‍ഡര്‍/സോജേണര്‍

പാത്ത്‌ഫൈന്‍ഡര്‍ ചൊവ്വയില്‍ ചെന്നിറങ്ങിയത് 1997ലാണ്. 1970ല്‍ അയച്ച വാഹനത്തേക്കാള്‍ വേഗതയേറിയതും സാങ്കേതികമായി ഏറെ മുന്നേറിയതുമായ വാഹനമാണ് ഇത്തവണ അയച്ചത്. ചൊവ്വയിലിറങ്ങുന്ന ആദ്യത്തെ റോബോട്ടിക് വാഹനം എന്ന ബഹുമതിയും പാത്ത്‌ഫൈന്‍ഡറിനാണ്.

ചൊവ്വാ പര്യവേക്ഷണ റോവറുകള്‍

ചൊവ്വാ പര്യവേക്ഷണ റോവറുകള്‍

ഓപ്പര്‍ച്യൂനിറ്റി, സ്പിരിറ്റ് എന്നിങ്ങനെ പേരുള്ള രണ്ട് വാഹനങ്ങളെ ചൊവ്വയുടെ രണ്ട് വശങ്ങളിലേക്ക് പറഞ്ഞയച്ചു നാസ 2004ല്‍. ചൊവ്വയുടെ ഉപരിതലത്തിന്റെ നിരവധി ചിത്രങ്ങള്‍ ഈ വാഹനം എടുക്കുകയുണ്ടായി. മുമ്പ് ചൊവ്വയിലിറങ്ങിയ വാഹനങ്ങളെക്കാള്‍ വലിപ്പക്കൂടുതലുണ്ടായിരുന്നൂ ഈ വാഹനങ്ങള്‍ക്ക്. ആറ് വീലുകളുള്ള ഇവയോരോന്നിന്റെയും ഭാരം 365 പൗണ്ടാണ്.

ക്യൂരിയോസിറ്റി റോവര്‍

ക്യൂരിയോസിറ്റി റോവര്‍

ചൊവ്വയിലേക്ക് ഇന്നേവരെ അയച്ചവയില്‍ വെച്ച് ഏറ്റവും വലിയ റോവറാണിത്. വന്‍ തോതിലുള്ള സന്നാഹങ്ങളുമായി ചൊവ്വയിലേക്ക് കയറിച്ചെന്ന ഈ വാഹനം ഗ്രഹത്തെ ആഴത്തില്‍ പഠിക്കും.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
Cars –- they aren't just for Earth anymore! Proving that America still has mad space exploration skills, NASA sent a highly advanced roving vehicle to Mars last week to research conditions on the Red Planet.
Story first published: Tuesday, November 5, 2013, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X