വിശ്വസിക്കാവുന്ന 10 എന്‍ജിനുകള്‍

ഇല്ലാത്ത കാശ് സംഘടിപ്പിച്ച് ഡൗണ്‍ പേയ്മെന്‍റ് അടച്ച് ലോണില്‍ ഒരു കാര്‍ സ്വന്തമാക്കിയാല്‍ രണ്ടാമത്തെ ദിവസം തൊട്ട് പണികിട്ടിത്തുടങ്ങും. കാര്‍ വില്‍പനയില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ വലിയ ബിസിനസ്സാണ് മെയിന്‍റനന്‍സ് വഴി പല കമ്പനികള്‍ക്കും ലഭിക്കുന്നത്. വര്‍ഷാവര്‍ഷം മെയിന്‍റനന്‍സ് മാമാങ്കങ്ങള്‍ കെങ്കേമമായി നടത്തി തങ്ങളുടെ ആ വഴിക്കുള്ള താല്‍പര്യം അവര്‍ വ്യക്തമാക്കാറുമുണ്ട്.

ഇവിടെയാണ് വിശ്വസിച്ച് വാങ്ങാവുന്ന കാറുകളെക്കുറിച്ചുള്ള ഉപഭോക്താവിന്‍റെ അന്വേഷണം തുടങ്ങുന്നത്. ശ്രദ്ധാപൂര്‍വം നടത്തുന്ന റിസര്‍ച്ചുകളിലൂടെ മാത്രമേ ശരിയായ, വിശ്വസിക്കാവുന്ന വാഹനത്തിലേക്ക് എത്തിച്ചേരാനാകൂ. ഇതിനായി ഇന്ന് നിരവധി സൗകര്യങ്ങള്‍ ഇന്‍റര്‍നെറ്റിലെമ്പാടും ലഭ്യമാണ്.

ചില റിസര്‍ച്ച് സ്ഥാപനങ്ങളും ഇന്‍ഷൂറന്‍സ് കമ്പനികളും വാഹനങ്ങളെ റേറ്റ് ചെയ്യുന്ന ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഒരു യുകെ ഓട്ടോമൊബൈല്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ വാറന്‍റി ഡയറക്ട് നടത്തിയ ഒരു ഗവേഷണഫലം ഈയിടെ പുറത്തുവന്നു. ഏറ്റവും വിശ്വാസ്യതയുള്ള എന്‍ജിനുകള്‍ ഏതെന്നതായിരുന്നു ഈ കമ്പനി നടത്തിയ അന്വേഷണം. പുറത്തിറങ്ങുന്ന എന്‍ജിനുകളില്‍ എത്രയെണ്ണം പരാജയപ്പെടുന്നു എന്നതാണ് ഗവേഷകര്‍ പരാജയപ്പെട്ടത്. ഇവിടെ ഗവേഷണഫലം പുറത്തുവിടുന്നു.

10. ലാന്‍ഡ് റോവര്‍

10. ലാന്‍ഡ് റോവര്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിന്‍റെ എന്‍ജിനുകളുടെ പരാജയ അനുപാതം 72ല്‍ 1 എന്നതാണ്.

09. നിസ്സാന്‍

09. നിസ്സാന്‍

നിസ്സാന്‍ വാഹന എന്‍ജിനുകളുടെ പരാജയനിരക്ക് 76ല്‍ 1 ആണ്.

08. ഫോഡ്

08. ഫോഡ്

80ല്‍ ഒന്ന് എന്ന അനുപാതത്തിലാണ് ഫോഡ് എന്‍ജിനുകള്‍ പരാജയപ്പെടുന്നത്.

07. ഫിയറ്റ്

07. ഫിയറ്റ്

ഫിയറ്റ് എന്‍ജിനുകളുടെ പരാജയ അനുപാതം ഗവേഷകര്‍ കണ്ടെത്തിയനുസരിച്ച് 85ല്‍ 1 ആണ്.

06. ലക്സസ്

06. ലക്സസ്

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലക്സസ് ഉയര്‍ന്ന വിശ്വാസ്യത സൂക്ഷിക്കുന്നു. 101ല്‍ 1 എന്ന നിരക്കിലാണ് എന്‍ജിന്‍ പരാജയം.

05. ജാഗ്വര്‍

05. ജാഗ്വര്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള, യുകെയുടെ പ്രധാന ബ്രാന്‍ഡുകളിലൊന്നായ ജാഗ്വര്‍ വിശ്വാസ്യതയില്‍ 103ല്‍ 1 എന്ന മികച്ച അനുപാതം സൂക്ഷിക്കുന്നു.

04. വോള്‍വോ

04. വോള്‍വോ

ഈ സ്വീഡിഷ് ബ്രാന്‍ഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങള്‍ പുറത്തിറക്കുന്നു. എന്‍ജിന്‍ വിശ്വാസ്യത 111ല്‍ 1.

03. മെഴ്സിഡിസ് ബെന്‍സ്

03. മെഴ്സിഡിസ് ബെന്‍സ്

ഈ ജര്‍മന്‍ ബ്രാന്‍ഡ് 119ല്‍ 1 എന്ന മികച്ച നിലയിലാണ്.

02. ടൊയോട്ട

02. ടൊയോട്ട

ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രിയമുള്ള ഈ ബ്രാന്‍ഡിന്‍റെ എന്‍ജിന്‍ പരാജയനിരക്ക് 171ല്‍ 1 എന്ന സുരക്ഷിതമായ ഇടത്തിലാണ്.

01. ഹോണ്ട

01. ഹോണ്ട

എന്‍ജിന്‍ വിശ്വാസ്യതാ സൂചികയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ഹോണ്ടയാണ്. പെട്രോള്‍ എന്‍ജിനുകള്‍ മാത്രം കൈമുതലാക്കിക്കൊണ്ട് ഡീസല്‍ കൊലവെറി നടക്കുന്ന ഇന്ത്യയില്‍ ഹോണ്ട പിടിച്ചു നില്‍ക്കുന്നത് ഗുണനിലവാരം ഒന്നുകൊണ്ടുമാത്രമാണ്. എന്‍ജിന്‍ പരാജയ അനുപാതം 344ല്‍ 1 അല്ലെങ്കില്‍ 0.29% എന്നതാണ്.

Most Read Articles

Malayalam
English summary
Here we look at the top ten most reliable engines based on data released by a leading U.K automobile insurance company, Warranty Direct.
Story first published: Wednesday, February 20, 2013, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X