കരിമ്പുകച്ചട്ടങ്ങള്‍ ഏകീകരിക്കുന്നു

CO2
നിലവില്‍ രണ്ട് വ്യത്യസ്ത കരിമ്പുകച്ചട്ടങ്ങളാണ് ഇന്ത്യയില്‍ ഒരേസമയം നടപ്പാക്കുന്നത്. മെട്രോ നഗരങ്ങളില്‍ നാലാം കരിമ്പുകച്ചട്ടവും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ മൂന്നാം കരിമ്പുകച്ചട്ടവും നടപ്പാക്കിയിരിക്കുന്നു. ഉയര്‍ന്ന കരിമ്പുകച്ചട്ടം പാലിക്കുന്നതിനാവശ്യമായ എണ്ണയുടെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം.

ഈ പ്രശ്നം ശരിക്കും പ്രശ്നത്തിലാക്കുന്നത് വാഹനക്കമ്പനികളെയാണ്. നഗര ഇന്ത്യയ്ക്കും നാടന്‍ ഇന്ത്യയ്ക്കുമായി രണ്ട് തരം എന്‍ജിനുകള്‍ നിര്‍മിക്കേണ്ട ഗതികേടിലാണവര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പരിമിതി മനസ്സിലാക്കുമ്പോള്‍ തന്നെ വിപണിയുടെ വളര്‍ച്ചയ്ക്ക് ഇത് തടസ്സമാണെന്ന് കമ്പനികള്‍ വാദിക്കുന്നു.

ഇക്കാര്യത്തില്‍ ഒരു പ്രായോഗിക സമീപനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ വിദഗ്ധ കമ്മറ്റിയെ വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015 വരെ പാലിക്കാന്‍ സാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വെക്കുവാനാണ് വിദഗ്ധ കമ്മറ്റിയോടാവശ്യപ്പെടുക.

ഇന്ധനങ്ങളുടെ ഗുണനിലവാരം, ലഭ്യത, കരിമ്പുകച്ചട്ടവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി, സാധ്യമായ ഒരു പോംവഴി നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരിമ്പുകച്ചട്ടം മൂന്നും നാലും പതിപ്പുകളുടെ സവിശേഷതകളെ കൂട്ടിയിണക്കി ഒറ്റ ഇന്ധന സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമോ എന്നതാണ് വിദഗ്ധരുടെ കമ്മറ്റി അന്വേഷിക്കേണ്ടത്.

ഇതിനിടെ, 2015മാണ്ടോടെ യൂറോ അഞ്ചാം കരിമ്പുകച്ചട്ടം നിലവില്‍ വരുത്താന്‍ ശ്രമങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. ഈ പ്രക്രിയ സമാന്തരമായി നടക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നിരിക്കുകയാണ് ഇപ്പോള്‍.

യൂറോപ്പില്‍ നിലവിലുള്ള കരിമ്പുകച്ചട്ടം ഇന്ത്യയുടെ മെട്രോ നഗരങ്ങളില്‍ നിലവിലുള്ളതിനെക്കാള്‍ അഞ്ച് വര്‍ഷം മുമ്പിലാണ്.

Most Read Articles

Malayalam
English summary
Government has appointed an expert committee to recommend a safe resting point in between the BSIV & BSIII emission norms.
Story first published: Wednesday, April 17, 2013, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X