2013ന്‍റെ ആഡംബരങ്ങളും യൂട്ടിലിറ്റികളും

രാജ്യത്ത് അസമത്വത്തിന്‍റെ അളവ് വര്‍ധിക്കുന്നതിന്‍റെ അളവുകോലായി കാര്‍ വിപണിയെ എടുക്കാവുന്നതാണ്. ചെറുകാര്‍ വിപണി തലകുത്തി വീഴാനൊരുങ്ങിയപ്പോളും യാതൊരു കുലുക്കവുമില്ലാതെ നിലകൊള്ളുകയായിരുന്നു ആഡംബര കാര്‍ വിപണി. ചെറുകാര്‍ വില്‍പന ഇടിയുമ്പോള്‍ ആഡംബര കാറുകളുടെ വില്‍പന കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്നു. പുതുതായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉപരിവര്‍ഗം ആഡംബര കാര്‍ കമ്പനികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഡിമാന്‍ഡില്‍ സെഡാനുകളോടൊപ്പം എസ്‍യുവികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു 2012ല്‍. വരും വര്‍ഷങ്ങള്‍ വിപണിയെ ഭരിക്കാന്‍ പോകുന്നത് എസ്‍യുവികളാണെന്നതിന്‍റെ സൂചനകള്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിലെമ്പാടും കാണാന്‍ സാധിക്കും.2013ല്‍ നമ്മള്‍ കാണാന്‍ പോകുന്നതും ഈ വിപണിസൂചനകളുടെ പ്രതിഫനങ്ങളാണ്. പുതിയ എസ്‍യുവികളും ആഡംബര കാറുകളും വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്. ചില ലോഞ്ചുകളെക്കുറിച്ച് ഇതിനകം തന്നെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 2013ല്‍ വരാനിരിക്കുന്ന എസ്‍യുവികളും ആഡംബര കാറുകളും ഏതെല്ലാമെന്ന് താഴെ കാണാം.

ഓഡി എ5 പെര്‍ഫോമന്‍സ് പതിപ്പ്

ഓഡി എ5 പെര്‍ഫോമന്‍സ് പതിപ്പ്

എ5 സെഡാന്‍ പതിപ്പിന്‍റെ സ്പോര്‍ട്സ് പതിപ്പ് ഇന്ത്യയിലെത്തിക്കാന്‍ ഓഡി ഒരുങ്ങുകയാണ്. ഈ പെര്‍ഫോമന്‍സ് മോ‍ഡല്‍ എസ്5 എന്ന പേരില്‍ വിപണിയിലെത്തും.

പ്രതീക്ഷിക്കുന്ന വില - 55 ലക്ഷം

ഫോഴ്സ് ഖൂര്‍ഖ

ഫോഴ്സ് ഖൂര്‍ഖ

പഴയ ഖൂര്‍ഖയെ തിരികെക്കൊണ്ടുവരാനുള്ള പരിപാടിയിലാണ് ഫോഴ്സ് മോട്ടോഴ്സ്. ഒരു വര്‍ഷം മുന്‍പ് നിരത്തിലിറക്കിയ ഫോഴ്സ് വണ്‍ എസ്‍യുവി വിപണിയില്‍ തരംഗമൊന്നുമായില്ലെങ്കിലും നിരൂപകപ്രശംസ നേടിയിരുന്നു. ഡൈംലറിന്‍റെ എന്‍ജിനും ചൈനീസ് കമ്പനിയില്‍ നിന്ന് കടംകൊണ്ട മികച്ച ശരീരഭംഗിയുമായി വന്ന ഫോഴ്സ് വണ്‍ എസ്‍യുവി കമ്പനിയിലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

2.8 ലിറ്ററിന്‍റെ എന്‍ജിനുമായാണ് ഈ എസ്‍യുവി വരുന്നത്. 2013 ആദ്യപാദത്തില്‍ തന്നെ വാഹനം എത്തിച്ചേരുമെന്നാണ് കരുതുന്നത്.

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം

ഫോഴ്സ് എംപിവി

ഫോഴ്സ് എംപിവി

മെഴ്സിഡസുമായുള്ള ഫോഴ്സിന്‍റെ ഇടപാടില്‍ നിന്ന് പുതിയൊരു വാഹനം കൂടി ഈ വര്‍ഷം വിപണിയിലെത്തും. മെഴ്സിഡസ്‍ ബെന്‍സ് വിയാനോ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്‍റെ പേരും മറ്റും അറിവായിട്ടില്ല. 2013 അവസാനത്തില്‍ വാഹനം വന്നെത്തിയേക്കും.

പ്രതീക്ഷിക്കുന്ന വില - ഒരു പിടിയുമില്ല.

ഫോര്‍ഡ് ഇക്കോസ്പോര്‍ട്

ഫോര്‍ഡ് ഇക്കോസ്പോര്‍ട്

2013 ഉറ്റുനോക്കുന്ന ലോഞ്ചുകളിലൊന്നാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട് എസ്‍യുവി. ഫോര്‍ഡിന്‍റെ ഇക്കോബൂസ്റ്റ് എന്‍ജിനാണ് ഈ ചെറു എസ്‍യുവിയില്‍ ഉണ്ടായിരിക്കുക. 1 ലിറ്ററിന്‍റെ ഈ എന്‍ജിന്‍ പകരുന്ന കിടിലന്‍ പ്രകടനത്തെ കുറിച്ചോര്‍ത്ത് രോമാഞ്ചിക്കുന്നവര്‍ ഏറെയാണ്.

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം

ഹ്യൂണ്ടായ് ഹെക്സാപേസ്

ഹ്യൂണ്ടായ് ഹെക്സാപേസ്

2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഒരു കണ്‍സെപ്റ്റായാണ് ഹ്യൂണ്ടായ് ഹെക്സാസ്പേസ് അവതരിപ്പിക്കപ്പെട്ടത്. 2013 അവസാനത്തില്‍ തന്നെ ഇതിനൊരു ഉല്‍പാദന മോഡല്‍ ഉണ്ടാകുവാനും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുവാനും സാധ്യത ഏറെയാണ്. കാത്തിരിക്കുക.

പ്രതീക്ഷിക്കുന്ന വില - അറിഞ്ഞൂടാ.

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ് 2013ല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

പ്രതീക്ഷിക്കുന്ന വില - 70 ലക്ഷം

ക്രൈസ്‍ലര്‍ ജീപ്പ് ഗ്രാന്‍ഡ് ചിരോകി

ക്രൈസ്‍ലര്‍ ജീപ്പ് ഗ്രാന്‍ഡ് ചിരോകി

അമേരിക്കന്‍ ബ്രാന്‍ഡായ ക്രൈസ്‍ലര്‍ ജീപ്പിന്‍റെ ഇന്ത്യന്‍ പ്രവേശം ഗ്രാന്‍ഡ് ചിരോകിയും കൊണ്ടായിരിക്കും. എസ്‍യുവികളുടെ തന്തയായിട്ടാണ് ഗ്രാന്‍ഡ് ചിരോകി അറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത്.... അതൊക്കെ വലിയ സംഭവമാണ്. പിന്നീട് പറയാം.

പ്രതീക്ഷിക്കുന്ന വില - 25-30 ലക്ഷം.

മാരുതി എക്സ്എ ആല്‍ഫ

മാരുതി എക്സ്എ ആല്‍ഫ

മാരുതി സുസുക്കിയുടെ ആദ്യ എസ്‍യുവി എന്ന് പറയാനാവില്ലെ ഈ വാഹനത്തെ. വിപണിയുടെ രാസമാറ്റത്തിനൊപ്പം നീങ്ങാന്‍ മാരുതി നീക്കം നടത്തുന്നതിന്‍റെ ഭാഗമാണ് ഈ വാഹനം. 2012 ദില്ലി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി എക്സ്എ ആല്‍ഫ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്.

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്

വോള്യം മാര്‍ക്കറ്റിനെ ലക്ഷ്യമാക്കിയുള്ള മെര്‍കിന്‍റെ ആദ്യ നീക്കമാണ് ഇതെന്നു പറയാം. 1 സീരീസ് ഹാച്ച്ബാക്കും പിന്നാലെയെത്തും. ഇതോടെ മെഴ്സിഡസ് കാറിനെ സ്വപ്നം കാണുന്ന വലിയൊരു വിഭാഗം ഇടത്തരക്കാര്‍ക്ക് സമാധാനമാകും.

പ്രതീക്ഷിക്കുന്ന വില - 15-20 ലക്ഷം

നിസ്സാന്‍ ഡസ്റ്റര്‍!!

നിസ്സാന്‍ ഡസ്റ്റര്‍!!

നിസ്സാന്‍ വാഹനങ്ങളെ കോപ്പിയടിക്കുന്ന രീതിയാണ് പങ്കാളിയായ റിനോ ചെയ്തുവന്നിരുന്നത്. ഇനി നടക്കാന്‍ പോകുന്നത് നേരെ തിരിച്ചാണ്. റിനോയുടെ വന്‍ വിജയമായിത്തീര്‍ന്ന ഡസ്റ്റര്‍ എസ്‍യുവിയുടെ ക്ലോണ്‍ പതിപ്പ് നിസ്സാന്‍ ഇറക്കും. അതേപടി പകര്‍ത്തില്ലെങ്കിലും നിരവധി സവിശേഷതകള്‍ (ഡിസൈനിലും സാങ്കേതികതയിലും) നിസ്സാന്‍ പകര്‍ത്തും.

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം

ഫോക്സ്‍വാഗണ്‍ ക്രോസ് പോളോ

ഫോക്സ്‍വാഗണ്‍ ക്രോസ് പോളോ

യൂറോപ്പില്‍ ഈ വാഹനം ഇതിനകം എത്തിക്കഴിഞ്ഞു. പോളോ ഹാച്ച്ബാക്കിന്‍റെ ക്രോസ്സോവര്‍ പതിപ്പാണിത്. ഡിസൈനില്‍ ഒരു എസ്‍യുവി ചായ്‍വ് കാണാവുന്നതാണ്. ഈ വാഹനം 2013ല്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന വില - വിവരം കിട്ടാനില്ല.

വോള്‍വോ വി40 ക്രോസ്സോവര്‍

വോള്‍വോ വി40 ക്രോസ്സോവര്‍

രാജ്യത്തിന്‍റെ ആഡംബര വിപണിയില്‍ ശക്തമായി ഇടപെടാന്‍ വോള്‍വോ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. വി40 ക്രോസ്സോവര്‍ ഈ വഴിക്കുള്ള ഒരു ശ്രമമാണ്. ബിഎംഡബ്ലിയു 1 സീരീസ്, ഓഡി എ3, മെഴ്സിഡസ് എ ക്ലാസ് എന്നീ എതിരാളികളാണ് വി40ക്കുള്ളത്.

പ്രതീക്ഷിക്കുന്ന വില - 25 ലക്ഷം.

Most Read Articles

Malayalam
English summary
Let us now have a look at all the upcoming SUVs and luxury cars for 2013.
Story first published: Friday, January 11, 2013, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X