ഫോക്‌സ്‌വാഗണ്‍ വിലകളും പുതുക്കുന്നു

ഫോക്‌സ്‌വാഗണ്‍ കാര്‍ മോഡലുകളുടെ വിലവര്‍ധന പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യമാസത്തിലായിരിക്കും വിലവര്‍ധന നിലവില്‍ വരിക. മറ്റ് പല കാര്‍ നിര്‍മാതാക്കളും ഇതിനകം തന്നെ വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വിലവര്‍ധന എത്രയായിരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കുന്നു.

2.5 ശതമാനം വരെ ഫോക്‌സ്‌വാഗണ്‍ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 2014 ജനുവരി മുതല്‍ പുതുക്കിയ വിലകള്‍ നിലവില്‍ വരും.

Volkswagen Price Hike Announced For Next Year

മറ്റ് കാര്‍ നിര്‍മാതാക്കള്‍ പറയുന്ന കാരണം തന്നെയാണ് ഫോക്‌സ്‌വാഗണിനും പറയാനുള്ളത്. അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ധന. രൂപയ്ക്ക് സംഭവിച്ച അതിദയനീയമായ വിലയിടിവ് ഇറക്കുമതിച്ചെലവ് കൂട്ടിയിരിക്കുന്നു. ഇത് കമ്പനികളുടെ ഉല്‍പാദനച്ചെലവി വര്‍ധിപ്പിരിക്കുകയാണ്.

ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഗുണനിലവാരം വിട്ടുവീഴ്ച കൂടാതെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം വെച്ചാണ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു.

അസംസ്‌കൃതവസ്തുക്കള്‍ക്ക് നിരന്തരമായി വിലവര്‍ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലും തങ്ങള്‍ കാറുകള്‍ക്ക് വിലവര്‍ധിപ്പാതെ നിന്നതായി ഫോക്‌സ്‌വാഗണ്‍ പറയുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായി മാറിയിരിക്കുന്നു. ചെറിയൊരു വിലവര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല: ഫോക്‌സ്‌വാഗണ്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
The German automaker Volkswagen is the latest in the line of companies to announces increase prices of their vehicles in India.
Story first published: Friday, December 13, 2013, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X