ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഉല്‍പാദനത്തിലേക്ക്

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ക്രോസ്സോവര്‍ ഇന്ത്യയിലേക്കുള്ള വാഹനമാണ്. ഇവന്‍, നാല് മീറ്ററിന്റെ പരിസരത്തില്‍ കിടന്ന് അടരാടുന്ന ഇക്കോസ്‌പോര്‍ടിനും റിനോ ഡസ്റ്ററിനുമെല്ലാം ഒരു കിടിലന്‍ എതിരാളിയായി പരിണമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു, ടൈഗൂണ്‍ ഉല്‍പാദനത്തിന് ഇറങ്ങാനൊരുങ്ങുകയാണെന്ന്.

ബ്രസീലിലും ഇന്ത്യയിലുമായാണ് ടൈഗൂണിന്റെ ഉല്‍പാദനം നടക്കുക. ബ്രസീലില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് നിര്‍മിക്കുമ്പോള്‍ ഇന്ത്യയിലെ ഛക്കന്‍ പ്ലാന്റില്‍ റൈറ്റ് ഹാന്‍ഡ് പതിപ്പുകള്‍ നിര്‍മിക്കും. ഇവിടെ നിന്നായിരിക്കും വിവിധ ഏഷ്യന്‍ വിപണികളിലേക്കുള്ള കയറ്റുമതി നടക്കുക. ഈ സംഭവങ്ങള്‍ വളരെ പെട്ടെന്നൊന്നും അരങ്ങേറില്ല. 2016 വരെ കാത്തിരിക്കേണ്ടി വരും എന്നാണ് കേള്‍ക്കുന്നത്.

സാവോ പോളോ

സാവോ പോളോ

കഴിഞ്ഞ വര്‍ഷം സാവോ പോളോ ഓട്ടോഷോയിലാണ് ടൈഗൂണ്‍ അവതരിച്ചത്. വളറുന്ന വിപണികളിലേക്ക് പ്രത്യേകമായി നിര്‍മിച്ചതാണ് ഈ വാഹനമെന്ന് അന്നേ വ്യക്തമാക്കപ്പെട്ടിരുന്നു.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. സമാന ശേഷിയുള്ള ഒരു ഡീസല്‍ പതിപ്പും ടൈഗൂണിനുണ്ടായിരിക്കും.

സിഎന്‍ജി

സിഎന്‍ജി

ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം വാഹനത്തിന് സിഎന്‍ജി പതിപ്പും വരും.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

മാന്വല്‍ ട്രാന്‍സിമിഷനിലും ഓട്ടോമാറ്റിക്കിലും ടൈഗൂണ്‍ വരുമെന്നാണ് കേള്‍ക്കുന്നത്.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

ഫോക്‌സ്‌വാഗണ്‍ അപ്പിനെ പേറുന്ന അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ടൈഗൂണ്‍ എത്തുക. ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണിത് വരുന്നത്. 3.85 മീറ്റര്‍ നീളവും 1.72 മീറ്റര്‍ വീതിയും 1.56 മീറ്റര്‍ ഉയരവും ആണ് അളവുതൂക്കങ്ങള്‍.

ഇന്ത്യയില്‍ എന്ന്?

ഇന്ത്യയില്‍ എന്ന്?

ഇന്ത്യയില്‍ ഈ വാഹനം എത്തിച്ചേരാന്‍ 2016 വരെ കാത്തിരിക്കണമെന്നാണ് പറയപ്പെടുന്നത്. വാഹനത്തിന്റെ നിര്‍മാണം ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നതിനാല്‍ വിലയില്‍ മികച്ച മത്സരക്ഷമത പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
News has appeared that an India specific Taigun compact SUV will enter production.
Story first published: Wednesday, July 24, 2013, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X