ഓടുന്ന പാന്തര്‍ വെള്ളം കണ്ടാല്‍ നീന്തും

പറക്കുകയും നീന്തുകയും റോഡില്‍ പായുകയും ചെയ്യുന്ന വാഹനങ്ങള്‍ മനുഷ്യന്‍റെ ബാല്യകാല ഫാന്‍റസികളായി മാത്രം നിന്നിരുന്ന കാലമെല്ലാം പോയി. അത്തരം ഫാന്‍റസികളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നവര്‍ ധാരാളമുണ്ട്. യുഎസ് ആസ്ഥാനമാക്കിയ വാട്ടര്‍കാര്‍ കമ്പനി നിര്‍മിച്ചിറക്കുന്ന പാന്തര്‍ എന്ന വാഹനം ഇത്തരമൊരു ഫാന്‍റസിയെ യാഥാര്‍ത്ഥ്യമാക്കിയതാണ്.

വെള്ളത്തിലും കരയിലും ഒരുപോലെ ഓടാന്‍ കഴിയും എന്നതാണ് പാന്തറിന്‍റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും വേഗതയേറിയ 'ഉഭയവാഹന'മാണ് തങ്ങളുടേതെന്ന് വാട്ടര്‍കാര്‍ പറയുന്നു. ക്രൈസ്‍ലര്‍ ജീപ്പിന്‍റെ ചില മോഡലുകള്‍ക്ക് സമാനമാണ് ഈ വാഹനത്തിന്‍റെ ഡിസൈന്‍. ജീപ്പ് സിജെ8 മോഡലിന്‍റെ ചില ഘടകഭാഗങ്ങള്‍ ഈ വാഹനത്തിന് ഫിറ്റാകുമെന്നും അറിയാന്‍ കഴിയുന്നു. എന്നാല്‍ ജീപ്പിനോളം ഓഫ് റോഡ് ഗുണനിലവാരം ഈ വാഹനത്തില്‍ പ്രതീക്ഷിക്കരുത്.

WaterCar Panther

ഹോണ്ടയില്‍ നിന്നുള്ള 3.7 ലിറ്റര്‍ എന്‍ജിനാണ് പാന്തറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 250 കുതിരശക്തിയാണ് പാന്തറിന്.

WaterCar Panther

റോഡില്‍, പാന്തറിന്‍റെ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ്.

WaterCar Panther

വെള്ളത്തില്‍ പാന്തറിന്‍റെ വേഗത മണിക്കൂറില്‍ 38 നോട്ടിക്കല്‍ മൈലാണ്. കരയില്‍ മണിക്കൂറില്‍ 70 കിലോമീറ്ററും.

WaterCar Panther

കരയില്‍ പാന്തറിന് മണിക്കൂറില്‍ പരമാവധി 128 കിലോമീറ്റര്‍ വേഗത പിടിക്കാനാവും.

WaterCar Panther

വെള്ളത്തിലിറങ്ങിയാല്‍ 15 സെക്കന്‍ഡിനുള്ളില്‍ ജെറ്റ് ബോട്ടായി മാറാന്‍ പാന്തറിന് സാധിക്കും.

WaterCar Panther

വാഹനത്തിന്‍റെ വലിയ ഭാഗവും പണിതിരിക്കുന്നത് ഫൈബര്‍ ഗ്ലാസിലാണ്.

WaterCar Panther

നാല് പേര്‍ക്ക് പാന്തറില്‍ സഞ്ചരിക്കാനാവും.

WaterCar Panther

പാന്തറിന്‍റെ വിലയെന്താവുമെന്ന് വാട്ടര്‍കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വീഡിയോ

വീഡിയോ

Most Read Articles

Malayalam
English summary
WaterCar calls itself the makers of the world's fastest amphibious vehicles. The Panther, looks like a fun vehicle, that can provide not just the ability to go boating, but also do some mild off roading.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X