ബെന്‍ലെ എസ്‌യുവി നിര്‍മാണത്തിലേക്ക്!

'ലോകത്തിലെ ഏറ്റവും കരുത്തുറ്റ എസ്‌യുവി' നിര്‍മിക്കുവാനുള്ള പദ്ധതി ബെന്‍ലെ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 800 ദശലക്ഷം പൗണ്ടിന്റെ അധിക നിക്ഷേപമാണ് പുതിയ പദ്ധതിക്കായി ബെന്‍ലെ കരുതുന്നത്.

ബെന്‍ലെയുടെ പുതിയ തീരുമാനം ഓട്ടോ ഉലകത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. മുമ്പ് ചില ഓട്ടോഷകളില്‍ ബെന്‍ലെ എസ് യുവി പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഉല്‍പാദനത്തിലേക്ക് ഇറങ്ങുക എന്ന നടപടി ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ആഡംബര സലൂണുകളുടെ ആഢ്യത്വത്തിന്റയും മാന്യതയുടെയും ലോകത്തില്‍ നിന്ന് നിന്ന് കരുത്തിന്റെയും പ്രകടനപരതയുടെയും പരുക്കന്‍ ഇടങ്ങളിലേക്കുള്ള ബെന്‍ലെയുടെ നീക്കം ദാ താഴെ കാണും പ്രകാരമാണ്.

ബെന്‍ലെ എസ്‌യുവി പ്രഖ്യാപനം

ബെന്‍ലെ എസ്‌യുവി പ്രഖ്യാപനം

യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സാന്നിധ്യത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മാര്‍ടിന്‍ വിന്റര്‍കോണ്‍ ബെന്‍ലെ എസ്‌യുവി പ്രഖ്യാപനം നടത്തിയത്.

അര്‍മാദത്തിലാഴ്ത്തി

അര്‍മാദത്തിലാഴ്ത്തി

800 മില്യണ്‍ പൗണ്ട് നിക്ഷേപം ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അര്‍മാദത്തിലാഴ്ത്തുകയുണ്ടായി. ഇക്കാര്യം അദ്ദേഹം പറച്ചുവെക്കുകയും ചെയ്തില്ല. യുകെയ്ക്ക് മൊത്തത്തില്‍ സന്തോഷമുണ്ടാക്കുന്നതാണ് സംഗതിയെന്ന് അദ്ദേഹം അറിയിച്ചു. 1000 പുതിയ തൊഴില്‍ സാധ്യതയും ബെന്‍ലെ എസ്‌യുവി മൂലം വന്നുചേരും.

ജനീവ മോട്ടോര്‍ ഷോ

ജനീവ മോട്ടോര്‍ ഷോ

കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ഇഎക്‌സ്പി 9 എഫ് ആഡംബര എസ്‌യുവി അവതരിപ്പിക്കപ്പെട്ടത്.

ഡിസൈന്‍ തീം

ഡിസൈന്‍ തീം

ബെന്‍ലെയുടെ ക്ലാസിക് ഡിസൈന്‍ തീം തന്നെയാണ് ഈ കണ്‍സെപ്റ്റും പിന്തുടരുന്നത്. ജനീവയില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെ ആസ്പദിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അവ എന്തെല്ലാമെന്ന് അറിയാന്‍ തല്‍ക്കാലം വഴിയൊന്നുമില്ല.

പണികള്‍

പണികള്‍

കൈകൊണ്ട് തുന്നിയ തുകല്‍പ്പണികള്‍, പോളിഷ് ചെയ്‌തെടുത്ത മരം കൊണ്ടുള്ള പണികള്‍ തുടങ്ങി ഒരു ടിപ്പിക്കല്‍ ബെന്‍ലെയുടെ സവിശേഷതകളെല്ലാം ഈ എസ് യു വിയും പേറും.

എന്‍ജിന്‍

എന്‍ജിന്‍

6 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ എന്‍ജിനാണ് കണ്‍സെപ്റ്റില്‍ ഘടിപ്പിച്ചിരുന്നത്. ഇതുതന്നെയായിരിക്കും ഉല്‍പാദന മോഡലിലും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
World's most powerful SUV From Bentley will go to production house soon.
Story first published: Tuesday, July 23, 2013, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X