ഹ്യൂണ്ടായ് ഇലന്‍ട്ര മുഖംമിനുക്കല്‍ ചിത്രങ്ങള്‍

ഹ്യൂണ്ടായ് ഇലാന്‍ട്രയുടെ 2014 മുഖം മിനുക്കല്‍ ചിത്രങ്ങള്‍ കമ്പനി പുറത്തു വിട്ടു. ദക്ഷിണ കൊറിയന്‍ വിപണിയില്‍ അവാന്റ് എന്ന പേരിലാണ് ഇലാന്‍ട്ര വില്‍ക്കുന്നത്. ഈ വാഹനത്തിന് നല്‍കുന്ന മുഖം മിനുക്കല്‍ പിന്നീട് ആഗോള വിപണികളിലേക്ക് പരക്കുമെന്നാണ് കരുതേണ്ടത്.

കാറിന് വരുത്തിയിട്ടുള്ള ശൈലീപരമായ മാറ്റങ്ങളുടെ വിശദാംശങ്ങളെല്ലാം ഹ്യൂണ്ടായ് പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇലാന്‍ട്രയുടെ പ്രകടനം മികച്ചതെന്ന് വിലയിരുത്താനാകില്ലെങ്കിലും ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന വാഹനമാണിത്. അടുത്ത വര്‍ഷം തന്നെ ഇലാന്‍ട്രയുടെ ഈ പുതിക്കിയ മുഖം ഇന്ത്യന്‍ നിരത്തുകളിലെത്തിയേക്കും.

2014 Hyundai Elantra

യൂറോപ്യന്‍ വിപണിയില്‍ 1.6 ലിറ്റര്‍, 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. 1.6 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. ഡീസല്‍ പതിപ്പിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കുന്നു. പുതിയ മുഖം മിനുക്കല്‍ എന്‍ജിനുകളെ സ്പര്‍ശിക്കുന്നേയില്ല.

2014 Hyundai Elantra

പുതിയ ഇലാന്‍ട്രയുടെ അളവുകളില്‍ മാറ്റം വന്നിട്ടുണ്ട്. മുന്നില്‍ 5 മില്ലിമീറ്ററും പിന്നില്‍ 15 മില്ലിമീറ്ററും നീളം കൂടിയിട്ടുണ്ട്. 4,550 മില്ലിമീറ്ററാണ് മൊത്തം നീളം.

2014 Hyundai Elantra

ചെറിയ തോതില്‍ മാറ്റം വരുത്തിയ ബംപറാണ് പുതിയ ഇലാന്‍ട്ര വഹിക്കുക. എല്‍ഇഡി റണ്ണിംഗ് ലൈറ്റുകള്‍ നല്‍യിട്ടുണ്ട് ഹെഡ്‌ലാമ്പില്‍. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ ഇലാന്‍ട്രയ്ക്ക് എന്നും അറിയുക. ഫ്രണ്ട് ഗ്രില്ലിലും മാറ്റം വന്നിട്ടുണ്ട്. ഫോഡ് ലാമ്പ് ഹൗസിംഗും മാറിയിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകള്‍ പുതിയതാണ്.

2014 Hyundai Elantra

വാഹനത്തിനുള്ളില്‍ മുന്‍-പിന്‍ ഏസി വെന്റുകളുടെ സ്ഥാനം മാറ്റിയിട്ടുണ്ട്. മുന്‍ ആംറെസ്റ്റിന്റെ സ്ഥാനത്തിലും ചെറിയ മാറ്റം സംഭവിച്ചു. 3.5 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് ഘടിപ്പിച്ചിട്ടുള്ളത്.

Most Read Articles

Malayalam
English summary
Hyundai has released studio shots of the 2014 Elantra facelift.
Story first published: Tuesday, August 13, 2013, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X