10 ലക്ഷം ഡസ്റ്ററുകള്‍ വിപണിയിലെത്തി

ഡസ്റ്റര്‍ കോംപാക്ട് എസ്‌യുവി ആഗോവിപണിയിലിറങ്ങിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. ഇക്കാലയളവില്‍ ലോകവിപണിയിലിറങ്ങിയ വാഹനങ്ങളില്‍ വിജയം കൈവരിച്ചവരുടെ കൂട്ടത്തില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഡസ്റ്ററിന്റെ സ്ഥാനം. നാലു വര്‍ഷം കൊണ്ട് 10 ലക്ഷം ഡസ്റ്റര്‍ എസ്‌യുവികളാണ് കമ്പനി വിറ്റഴിച്ചത്.

റിനോയുടെയോ ഡാസികയുടെയോ ബാഡ്ജുകളിലാണ് ലോകവിപണികളില്‍ ഡസ്റ്റര്‍ വിറ്റഴിക്കപ്പെടുന്നത്. ഈ വാഹനം ആദ്യം പുറത്തിറങ്ങിയത് ഡാസിക ബാഡ്ജിലായിരുന്നു.

ഇന്ന് ഡസ്റ്റര്‍ എസ്‌യുവി ലോകത്തിലെ നൂറ് വിപണികളില്‍ സാന്നിധ്യമറിയിക്കുന്നു.

Renault Duster

ബ്രസീലിലെ ക്യൂരിറ്റിബ ഉല്‍പാദന പ്ലാന്റിലാണ് പത്ത് ലക്ഷം തികച്ച ഡസ്റ്റര്‍ എസ് യുവി പുറത്തിറങ്ങിയത്. അഞ്ചിടങ്ങളിലാണ് ഇപ്പോള്‍ ഈ വാഹനം ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ചെന്നൈയില്‍ വെച്ച് ഡസ്റ്ററുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെനിന്ന് വിവിധ ഏഷ്യന്‍ വിപണികളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നു.

റോമാനിയയിലെ പിറ്റെസ്റ്റി, ബ്രസീലിലെ ക്യുരിറ്റിബ, കൊളംബിയയിലെ എന്‍വിഗാഡോ, റഷ്യയിലെ മോസ്‌കോ എന്നിവിടങ്ങളിലാണ് ഡസ്റ്റര്‍ നിര്‍മിക്കുന്ന മറ്റ് പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്.

റഷ്യ, ഫ്രാന്‍സ്, ബ്രസീല്‍, ഇന്ത്യ, ജര്‍മനി എന്നിവിടങ്ങളിലടക്കെം നിരവധി രാഷ്ട്രങ്ങളില്‍ റിനോ ബ്രാന്‍ഡിന് പ്രാമുഖ്യം നേടിക്കൊടുക്കാന്‍ ഡസ്റ്റര്‍ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നുവരെ 85,974 ഡസ്റ്ററുകള്‍ വിറ്റഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണൂ

Post by DriveSpark.

Most Read Articles

Malayalam
English summary
The Duster has now achieved its first major milestone by reaching the 1 million vehicle mark.
Story first published: Monday, April 14, 2014, 12:02 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X